LiveTV

Live

International

ഷോപ്പിലെ ബ്രേസ്‍ലെറ്റ് കയ്യില്‍ നിന്നും വീണു പൊട്ടി, വില കണ്ട് യുവതി ബോധം കെട്ടു

 ഷോപ്പിലെ ബ്രേസ്‍ലെറ്റ് കയ്യില്‍ നിന്നും വീണു പൊട്ടി, വില കണ്ട് യുവതി ബോധം കെട്ടു
Summary
പക്ഷേ അതിന്റെ വിലയാണ് യുവതിയെ നക്ഷത്രമെണ്ണിച്ചത്

ഷോപ്പിംഗിനിടയില്‍ വഴിയില്‍ കണ്ട കടയില്‍ ഒന്നു കയറിയതായിരുന്നു ചൈന സന്ദര്‍ശനത്തിനെത്തിയ ആ വിദേശ യുവതി. നിരത്തി വച്ചിരിക്കുന്ന ബ്രേസ്‍ലെറ്റുകള്‍ കണ്ടപ്പോള്‍ കയ്യിലെടുത്ത് ഒന്ന് ഭംഗി നോക്കി. പക്ഷേ ബ്രേസ്‍ലെറ്റിന്റെ ഭംഗിയില്‍ മനം മയങ്ങുമ്പോള്‍ യുവതി അതൊരു പൊല്ലാപ്പാകുമെന്ന് ഒട്ടും വിചാരിച്ചില്ല. കയ്യില്‍ നിന്നും വീണു പൊട്ടുകയും ചെയ്തു. പക്ഷേ അതിന്റെ വിലയാണ് യുവതിയെ നക്ഷത്രമെണ്ണിച്ചത്. 44,110 ഡോളറായിരിന്നു അതിന്റെ വില. ഇതു കണ്ട് യുവതി ബോധം കെടുകയും ചെയ്തു.

 ഷോപ്പിലെ ബ്രേസ്‍ലെറ്റ് കയ്യില്‍ നിന്നും വീണു പൊട്ടി, വില കണ്ട് യുവതി ബോധം കെട്ടു

ചൈനയിലെ യൂനാന്‍ പ്രവിശ്യയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം, കടയിലെത്തിയ യുവതി ജേഡ് കൊണ്ടുള്ള ബ്രേസ്‍ലെറ്റ് കണ്ട് കയ്യിലെടുത്തത് മാത്രമേ ഓര്‍മ്മയുള്ളൂ. അത് കയ്യില്‍ നിന്നും വീണു പൊട്ടി. 44,110 ഡോളറായിരുന്നു (ഏകദേശം 28 ലക്ഷം രൂപ)(300,000 യുവാന്‍) അതിന്റെ വില. വില കേട്ടതും യുവതി പരിഭ്രാന്തയായി. ചുണ്ട് കോടി പിന്നീട് ബോധം കെട്ട് വീഴുകയായിരുന്നു. യുവതിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. വില കേട്ടതിന്റെ ഷോക്കില്‍ യുവതി ബോധം കെട്ടതാണെന്ന് ഷോപ്പുടമ പറഞ്ഞു. ബ്രേസ്‍ലെറ്റ് പൊട്ടിയതിന് നഷ്ടപരിഹാരമായി യുവതിയുടെ വീട്ടുകാര്‍ 70,000 യുവാന്‍ കൊടുക്കാന്‍ സമ്മതിച്ചിട്ടുണ്ട്. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. എന്നാല്‍ ബ്രേസ്‍ലെറ്റിന് ഇത്ര വിലയൊന്നും വരില്ല എന്നാണ് ഇന്റര്‍നെറ്റ് ലോകം പറയുന്നത്.

 ഷോപ്പിലെ ബ്രേസ്‍ലെറ്റ് കയ്യില്‍ നിന്നും വീണു പൊട്ടി, വില കണ്ട് യുവതി ബോധം കെട്ടു
 ഷോപ്പിലെ ബ്രേസ്‍ലെറ്റ് കയ്യില്‍ നിന്നും വീണു പൊട്ടി, വില കണ്ട് യുവതി ബോധം കെട്ടു