LiveTV

Live

International

കണ്ണില്ലാത്ത ക്രൂരത; ജീവനുള്ള കഴുതയെ സൂ അധികൃതര്‍ കടുവകള്‍ക്ക് ഭക്ഷണമായി നല്‍കി

 കണ്ണില്ലാത്ത ക്രൂരത; ജീവനുള്ള കഴുതയെ സൂ അധികൃതര്‍ കടുവകള്‍ക്ക് ഭക്ഷണമായി നല്‍കി
Summary
സന്ദര്‍ശകരുടെ മുന്നില്‍ വച്ചായിരുന്നു അധികൃതരുടെ ഈ ക്രൂരത

ഹൃദയമില്ലാത്തവര്‍ക്കേ ഇത്തരമൊരു ക്രൂരത ചെയ്യാന്‍ സാധിക്കൂ...അത്ര മേല്‍ നിഷ്ഠൂരമായിരുന്നു ആ കാഴ്ച. ജീവനുള്ള ഒരു കഴുതയെ നാല് കടുവകള്‍ക്ക് ഭക്ഷണമായി നല്‍കുക. ഒടുവില്‍ ആ ഹിംസ്ര ജന്തുക്കള്‍ ചേര്‍ന്ന് ആ സാധുമൃഗത്തെ കൊന്ന് വിശപ്പടക്കുക. കിഴക്കന്‍ ചൈനയിലുള്ള ഷാങ്ഷൂ കാഴ്ചബംഗ്ലാവിലാണ് കണ്ടാല്‍ കണ്ണും മനസും അടച്ചുപോകുന്ന ഈ സംഭവം. സന്ദര്‍ശകരുടെ മുന്നില്‍ വച്ചായിരുന്നു അധികൃതരുടെ ഈ ക്രൂരത.

 കണ്ണില്ലാത്ത ക്രൂരത; ജീവനുള്ള കഴുതയെ സൂ അധികൃതര്‍ കടുവകള്‍ക്ക് ഭക്ഷണമായി നല്‍കി

നാല് കടുവകളുടെ മുന്നിലേക്കാണ് കഴുതയെ അധികൃതര്‍ ഇറക്കിവിടുകയായിരുന്നു. ഒരു ചെറിയ വെള്ളക്കെട്ടായിരുന്നു അവിടം. കഴുത നീന്തി രക്ഷപെടാന്‍ ശ്രമിക്കുമ്പോഴേക്കും കടുവകള്‍ ചാടിവീണിരുന്നു. നിമിഷങ്ങള്‍ നേരം കൊണ്ട് അവര്‍ കഴുതയെ ഭക്ഷണമാക്കി. കാഴ്ചക്കാരിലാരോ ഈ ക്രൂരതയുടെ ദൃശ്യം പകര്‍ത്തി യു ട്യൂബിലിടുകയും ചെയ്തു. സംഭവം പെട്ടെന്ന് വൈറലാവുകയും ചെയ്തു. സൂ അധികൃതരുടെ ഈ ക്രൂരപ്രവൃത്തി കടുത്ത വിമര്‍ശങ്ങള്‍ക്ക് വഴിതെളിക്കുകയും ചെയ്തു.