LiveTV

Live

International

ഫിലിപ്പൈന്‍സില്‍ റിസോര്‍ട്ടിന് നേരെ വെടിവെപ്പ്: 34മരണം

ഫിലിപ്പൈന്‍സില്‍ റിസോര്‍ട്ടിന് നേരെ വെടിവെപ്പ്: 34മരണം
Summary
ആക്രമണത്തെ തുടര്‍ന്ന് ഹോട്ടല്‍ താത്ക്കാലികമായി അടച്ചു. ഐഎസ് ആണ് ആക്രമണത്തിന് പിന്നിലെന്ന് ഇന്‍റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചെങ്കിലും ഭീകരാക്രമണമല്ലെന്നാണ്..

ഫിലിപ്പൈന്‍സിലെ ആഡംബര റിസോര്‍ട്ടിന് നേരെ വെടിവെപ്പ്. ആക്രമണത്തില്‍ 34മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തെ തുടര്‍ന്ന് ഹോട്ടല്‍ താത്ക്കാലികമായി അടച്ചു. ഐഎസ് ആണ് ആക്രമണത്തിന് പിന്നിലെന്ന് ഇന്‍റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചെങ്കിലും ഭീകരാക്രമണമല്ലെന്നാണ് പൊലീസിന്റെ വിശദീകരണം.

ഫിലിപ്പൈന്‍സ് തലസ്ഥാനമായ മനിലയിലെ ആഡംബര റിസോര്‍ട്ടിന് നേരെ ഇന്ന് പുലര്‍ച്ചെയാണ് വെടിവെപ്പുണ്ടായത്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക്ഗുരുതരമായി പരിക്കേറ്റു. മുഖംമൂടി ധരിച്ചെത്തിയവരാണ് ഹോട്ടലിന് നേരെ വെടിയുതിര്‍ത്തതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പൊലീസിന്റെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ഐഎസ് അനുകൂല സംഘടന ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തായാണ് ഇന്റലിജന്‍സ് വൃത്തങ്ങളുടെ റിപ്പോര്‍ട്ട്. എന്നാല്‍ ഫിലിപ്പൈന്‍സിലെ സര്‍ക്കാര്‍ വിരുദ്ധ സായുധ സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. ഐഎസ് ആണ് ആക്രമണം നടത്തിയത് എന്നത് സംബന്ധിച്ച് ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ലെന്ന് ഹോട്ടല്‍ അധികൃതരും ട്വിറ്ററിലൂടെ അറിയിച്ചു.

ആക്രമണത്തെ തുടര്‍ന്ന് മനിലയില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. രാജ്യത്തെ പ്രധാന വിമാനത്താവളമായ നിനോയ് അക്വിനോക്ക് എതിര്‍വശത്തുള്ള റിസോര്‍ട്ടിന് നേരെയാണ് വെടിവെപ്പുണ്ടായത്. രാജ്യത്തെ തീവ്രവാദ ഗ്രൂപ്പായ മൌത്തേ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് വെടിവെപ്പ്.