സൈബര്‍ ആക്രമണത്തില്‍ നടുങ്ങി റെനോള്‍ട്ടും: കാര്‍ നിര്‍മ്മാണം തല്‍ക്കാലത്തേക്ക് നിര്‍ത്തി
ലോക വ്യാപകമായുണ്ടായ സൈബര്‍ ആക്രമണത്തില്‍ പ്രമുഖ ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റെനോള്ട്ടിനെയും ബാധിച്ചു. കമ്പനി കാര്‍ നിര്‍മ്മാണം തല്‍ക്കാലത്തേക്ക് നിറുത്തിവെച്ചു. സൈബര്‍ ആക്രമണത്തിന് പിന്നിലെ പരിഹാരം ആരായുകയാണെന്നും അതുവരെ നിര്‍മ്മാണം നിര്ത്തിവെക്കുന്നുവെന്നുമാണ് കമ്പനി അറിയിക്കുന്നത്. സ്ലോവേനിയയിലുള്ള റെനോള്‍ട്ടിന്റെ സഹ സ്ഥാപനമായ റെവോസിലും
സമാന ആക്രമണം നടന്നതിനെ തുടര്‍ന്ന് ഉല്‍പ്പാദനം നിറുത്തിവെച്ചിട്ടുണ്ട്. ഫ്രാന്‍സില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സൈബര്‍ ആക്രമണവും റെണോള്ട്ടിലാണ്. വെള്ളിയാഴ്ച മുതലാണ് റാന്‍സംവെയര്‍ സൈബര്‍ ആക്രമണം നടന്നത്. ഇന്ത്യയുള്‍പ്പെടെ 100 രാജ്യങ്ങളെയാണ് സൈബര്‍ ആക്രമണം ബാധിച്ചത്. ലോകത്തിലെത്തന്നെ ഏറ്റവും വലിയ സൈബര്‍ ആക്രമണമായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
ആന്ധ്രപ്രദേശിലെ പൊലീസ് സ്റ്റേഷനായിരുന്നു ഇതിന്റെ ഇര. അതേസമയം ആക്രമണത്തിന് പിന്നില്‍ ആരെന്ന് കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.