LiveTV

Live

International

വാര്‍ത്തകളുടെ ലോകം വെട്ടിപ്പിടിക്കാന്‍ വിക്കിപീഡിയ സ്ഥാപകന്‍ ജിമ്മി വെയ്‍ല്‍സ്

വാര്‍ത്തകളുടെ ലോകം വെട്ടിപ്പിടിക്കാന്‍ വിക്കിപീഡിയ സ്ഥാപകന്‍ ജിമ്മി വെയ്‍ല്‍സ്
Summary
ആധികാരികതയും വിശ്വസ്തതയും ഉറപ്പു വരുത്തിക്കൊണ്ടാണ് വിക്കിട്രൈബ്യൂണ്‍ എന്ന ന്യൂസ് സര്‍വ്വീസ് തയ്യാറാവുന്നത്.

വിക്കിപീഡിയ സ്ഥാപകരിലൊരാളായ ജിമ്മി വെയ്ല്‍സിന്റെ പുതിയ മാധ്യമ സംരംഭം ഒരുങ്ങുന്നു. ആധികാരികതയും വിശ്വസ്തതയും ഉറപ്പു വരുത്തിക്കൊണ്ടാണ് വിക്കിട്രൈബ്യൂണ്‍ എന്ന ന്യൂസ് സര്‍വ്വീസ് തയ്യാറാവുന്നത്.

വ്യാജ വാര്‍ത്തകള്‍ക്കെതിരെ നിഷ്പക്ഷവും വസ്തുതാപരവുമായ ബദല്‍ ഒരുക്കുകയെന്നതാണ് ജിമ്മി വെയ്ല്‍സ് തന്‍റെ പുതിയ സംരഭം കൊണ്ട് ലക്ഷ്യമിടുന്നത്. സന്നദ്ധപ്രവര്‍ത്തകരുടെ സേവനത്തിനു പുറമെ പ്രൊഫഷണല്‍ മാധ്യമപ്രവര്‍ത്തകരെയും വിക്കിട്രൈബ്യൂണ്‍ ആശ്രയിക്കുന്നു. ആര്‍ക്കും വിവരങ്ങള്‍ നല്‍കാമെന്നിരിക്കിലും വാര്‍ത്തകള്‍ പരിശോധിച്ച് അംഗീകാരം നല്‍കേണ്ട ചുമതല മാധ്യമപ്രവര്‍ത്തകരുള്‍പ്പെടുന്ന വിശ്വസ്ത സംഘത്തിന്‍റെതാണ്. ‌അംഗീകരിച്ച വിവരങ്ങള്‍ മാത്രമെ വിക്കി ട്രൈബൂണല്‍ പുറത്ത് വിടുകയുള്ളു. വിവരങ്ങള്‍ പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന ഇവര്‍ക്ക് കൃത്യമായ വേതന വ്യവസ്ഥ വിക്കി ട്രൈബൂണ്‍ ഉറപ്പ് നല്‍കുന്നുണ്ട്. പരസ്യങ്ങളില്ലാത്ത, സേവനങ്ങള്‍ക്ക് പണം ഈടാക്കാത്ത ന്യൂസ് സര്‍വ്വീസാണ് വെയ്ല്‍സ് വിഭാവനം ചെയ്യുന്നത്. പരസ്യങ്ങള്‍ ചെയ്സ് ക്ലിക്കിലേക്ക് നയിക്കുമെന്നും അത് മാധ്യമത്തിന്‍റെ നിലവാരത്തെ ബാധിക്കുമെന്നുമാണ് വെയ്ല്‍സിന്‍റെ നിരീക്ഷണം. സംരംഭകരില്‍ നിന്നുള്ള സാമ്പത്തിക സഹായമാണ് വിക്കി ട്രൈബൂണിന്റെ മൂലധന സ്രോതസ്സ്. കൂടുതല്‍ വിശ്വസ്തത അവകാശപ്പെടാമെങ്കിലും ഇതിന്‍റെ സ്വാധീനം വളരെ കുറവായിരിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ ജനങ്ങള്‍ കൂടുതല്‍ ആധികാരികമായ വിവരങ്ങള്‍ ആവശ്യപ്പെടുന്നുവെന്നിരിക്കെ ഇത്തരമൊരു സര്‍വ്വീസിന് സാധ്യത വളരെ കൂടുതലാണെന്നാണ് വെയ്ല്‍സിന്‍റെ കണക്കുകൂട്ടല്‍. വിക്കിപീഡിയയുടെ സവിശേഷതകളില്‍ പലതും ഈ പുത്തന്‍ ന്യൂസ് സര്‍വ്വീസിനുമുണ്ട്.