LiveTV

Live

International

പരിസ്ഥിതി മലിനീകരണം കുറക്കാന്‍ ബ്രിട്ടനില്‍ പുതിയ വാഹന നികുതി

പരിസ്ഥിതി മലിനീകരണം കുറക്കാന്‍ ബ്രിട്ടനില്‍ പുതിയ വാഹന നികുതി
Summary
ചെറിയ കാറുകള്‍ ഉള്ള മധ്യവര്‍ഗക്കാരെയാണ് തീരുമാനം ദോഷകരമായി ബാധിക്കുക.

പരിസ്ഥിതി മലിനീകരണം കുറക്കുക എന്ന ലക്ഷ്യത്തോടെ പുതുതായി ഏര്‍പ്പെടുത്തിയ വാഹന നികുതി ബ്രിട്ടനില്‍ നിലവില്‍ വന്നു. കാര്‍ബണ്‍ഡൈ ഓക്സൈഡ് പുറംതള്ളുന്നതിന്റെ തോത് അനുസരിച്ചാണ് കാറുകളില്‍ നിന്ന് നികുതി പിരിക്കുക. ഇലക്ട്രോണിക് കാറുകള്‍ക്ക് മാത്രമാണ് റോഡ് നികുതി അടുക്കുന്നതില്‍ ഇളവുള്ളത്. ഏപ്രില്‍ ഒന്ന് മുതലാണ് പുതിയ നികുതി ഘടന നിലവില്‍ വന്നത്. പരിസ്ഥിതി മലിനീകരണം കുറക്കുക എന്നതാണ് നികുതി ഏര്‍പ്പെടുത്തിയതിന് പിന്നിലെ പ്രധാന ലക്ഷ്യം. ഇലക്ട്രോണിക് കാറുകള്‍ക്ക് നികുതി അടക്കേണ്ടതില്ല. മറ്റ് കാറുകള്‍ക്ക് പുറംതള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവിന് ആനുപാതികമായി നികുതിയൊടുക്കേണ്ടി വരും. 10 മുതല്‍ 2000 പൌണ്ട് വരെ ആദ്യ വര്‍ഷം കൊടുക്കണം. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 140 പൌണ്ട് വീതം നല്‍കണം.

ചെറിയ കാറുകള്‍ ഉള്ള മധ്യവര്‍ഗക്കാരെയാണ് തീരുമാനം ദോഷകരമായി ബാധിക്കുക. വലിയ തോതില്‍ കാര്‍ബണ്‍ പുറംതള്ളുന്നില്ലെങ്കിലും ഇവര്‍ക്കും നികുതി ഒടുക്കേണ്ടി വരും. ഇലക്ട്രോണിക് കാറുകളുടെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികളും അധികൃതര്‍ സ്വീകരിക്കുന്നുണ്ട്. പ്രധാന നഗരങ്ങളില്‍ ഇലക്ട്രിക് കാറുകള്‍ ചാര്‍ജ് ചെയ്യാനുള്ള പോയിന്റുകള്‍ ഉടന്‍ സ്ഥാപിക്കും.

തീരുമാനം പ്രാബല്യത്തില്‍ വന്നതോടെ ഡീസല്‍ കാറുകളുടെ വില്‍പന കുറയുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. പൊതുഗതാഗത സന്പ്രധായത്തിലേക്ക് ജനങ്ങളെ തിരികെ എത്തിക്കുക എന്നതും പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നു.