LiveTV

Live

International

ഇന്ന് ലോക സാമൂഹിക നീതി ദിനം

ഇന്ന് ലോക സാമൂഹിക നീതി ദിനം
Summary
2007ലാണ് ഐക്യരാഷ്ട്ര സഭ ഫെബ്രുവരി 20 സാമൂഹ്യനീതി ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്

ഇന്ന് ലോക സാമൂഹിക നീതി ദിനം. സാമൂഹ്യ അസമത്വങ്ങള്‍ക്കെതിരെ പോരാടാനാണ് ഓരോ ദിനവും നമ്മെ ഉണര്‍ത്തുന്നത്. 2007ലാണ് ഐക്യരാഷ്ട്ര സഭ ഫെബ്രുവരി 20 സാമൂഹ്യനീതി ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.

പ്രിവന്റിങ് കോണ്‍ഫ്ലിക്റ്റ് ആന്‍ഡ് സസ്റ്റൈനിങ് പീസ് ത്രൂ ഡീസന്റ് വര്‍ക്ക് എന്നതാണ് ഐക്യരാഷ്ട്ര സംഘടന ഈ വര്‍ഷം ഉയര്‍ത്തിപ്പിടിക്കുന്ന മുദ്രാവാക്യം. സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനും സമാധാനം നിലനിര്‍ത്താനും ഈ ഒരു ദിനത്തിലൂടെ ആഹ്വാനം ചെയ്യുന്നു. മനുഷ്യര്‍ക്കിടയിലെ ഉച്ചനീചത്വങ്ങള്‍ അവസാനിപ്പാക്കാനും എല്ലാവര്‍ക്കും തല്യഅവസരം ഉറപ്പുവരുത്താനും ഈ ഒരു മുദ്രാവാക്യത്തിലുടെ കഴിയണമെന്നും യുഎന്‍ ആവശ്യപ്പെടുന്നു. വികസനം ലക്ഷ്യമാക്കാനും മനുഷ്യന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കലും പ്രധാന കാര്യമാണ്.

സ്ത്രീ-പുരുഷ സമത്വത്തെ കുറിച്ച് പറയുമ്പോഴും അന്തരം കുറയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. തൊഴില്‍, സമ്പത്ത്, ആനുകൂല്യങ്ങള്‍ എന്നിവയിലെല്ലാം അനീതിയും അസമത്വവും നിലനില്‍ക്കുന്നു. സമ്പന്നനും ദരിദ്രനും തമ്മിലുള്ള അന്തരം വര്‍ധിച്ചുവരുന്നു. മതത്തിന്റെയും വര്‍ഗത്തിന്റെയും വര്‍ണത്തിന്റെയും പേരില്‍ ഇപ്പോഴും വിവേചനം തുടരുകയാണ്. ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം, അടിസ്ഥാന സൌകര്യം എന്നിവയെല്ലാം ചിലര്‍ക്ക് ഇപ്പോഴും അന്യമാണ്. ഈ ഘട്ടത്തില്‍ കൂടിയാണ് ലോകം ഫെബ്രുവരി 20 നെ വരവേല്‍ക്കുന്നത്.

യുഎന്‍ ഇത്തവണ മുന്നോട്ടുവെച്ചതില്‍ പ്രധാന പങ്ക് അഭയാര്‍ഥികളുടെ വിഷയത്തിലാണ്. ആഫ്രിക്ക, ഏഷ്യന്‍ ഭൂഖണ്ഡങ്ങളിലെ രാഷ്ട്രീയ, സാമ്പത്തിക അരക്ഷിതാവസ്ഥതയെ തുടര്‍ന്ന് പലായനം ചെയ്യേണ്ടിവന്ന ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് കൈതാങ്ങാകാന്‍ ചില രാഷ്ട്രങ്ങളെങ്കിലും രംഗത്തുവന്നത് ആശക്ക് വക നല്‍കുന്നു. യുദ്ധം തകര്‍ത്ത സിറിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലെയും പട്ടിണിയും ദാരിദ്ര്യവും അഴിമതിയും മൂലം തകര്‍ന്ന ആഫ്രിക്കന്‍ രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ ലോകം ഒറ്റക്കെട്ടായി മുന്നോട്ടുവരുന്നില്ല.

ഐക്യരാഷ്ട്ര സംഘടന മുന്‍കൈയ്യെടുത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഇപ്പോഴും ആശ്വാസം. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ജനങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. 750 കോടി വരുന്ന ലോകത്തെ ജനങ്ങള്‍ക്കിടയില്‍ വിവിധ മേഖലകളില്‍ സമത്വം കൊണ്ടുവരാനും നീതി ഉറപ്പാക്കാനും ഓരോ സര്‍ക്കാരുകളും പ്രതിജ്ഞാബദ്ധമാണ്.