LiveTV

Live

International

അഫ്ഗാനി പെണ്‍കുട്ടികളെ 20 കാരി സിമ പഠിപ്പിക്കുന്നത് ഇതൊക്കെയാണ്...

അഫ്ഗാനി പെണ്‍കുട്ടികളെ 20 കാരി സിമ പഠിപ്പിക്കുന്നത് ഇതൊക്കെയാണ്...
Summary
അഫ്ഗാനിസ്ഥാനിലെ ഒരു പറ്റം പെണ്‍കുട്ടികള്‍ക്ക് ചൈനീസ് ആയോധന കലയായ വുഷു പരിശീലിപ്പിക്കുകയാണ് 20 കാരിയായ സിമ അസീമി.

അഫ്ഗാനിസ്ഥാനിലെ ഒരു പറ്റം പെണ്‍കുട്ടികള്‍ക്ക് ചൈനീസ് ആയോധന കലയായ വുഷു പരിശീലിപ്പിക്കുകയാണ് 20 കാരിയായ സിമ അസീമി. യാഥാസ്ഥിതികരായ ഷിയ വിഭാഗത്തില്‍പെട്ട കുട്ടികളാണ് അവള്‍ക്ക് കീഴില്‍ ആയോധന കല അഭ്യസിക്കുന്നത്. പുരുഷ മേധാവിത്വമുള്ള അഫ്ഗാനില്‍ സ്ത്രീകള്‍ ഈ രംഗത്തേക്ക് എത്തുന്നത് അപൂര്‍വമാണ്.

അഫ്ഗാനി പെണ്‍കുട്ടികളെ 20 കാരി സിമ പഠിപ്പിക്കുന്നത് ഇതൊക്കെയാണ്...

തുടര്‍ച്ചയായുള്ള ഭീകരാക്രമണങ്ങളും ആഭ്യന്തര സംഘര്‍ഷങ്ങളും ഉറക്കം കെടുത്തിയിരുന്ന ഒരു കാലം അഫ്ഗാനിസ്ഥാനുണ്ടായിരുന്നു. ആ കാലത്ത് അഫ്ഗാനില്‍ നിന്ന് പലായനം ചെയ്തവളാണ് സിമ അസിമി. ഇറാനില്‍ എത്തിയ അവള്‍ അവിടെ വുഷു പരിശീലിച്ചു. നിരവധി ദേശീയ മത്സരങ്ങളില്‍ മെഡലുകള്‍ നേടി. മാതൃരാജ്യത്ത് സ്ഥിതിഗതികള്‍ സമാധാനപരമായപ്പോള്‍ 20 കാരിയായ അവള്‍ തിരിച്ചെത്തി. ഇപ്പോള്‍ തന്റെ അനിയത്തിമാര്‍ക്കായി താന്‍ പഠിച്ചത് പകര്‍ന്നുകൊടുക്കുകയാണവള്‍.

കാബൂളിലെ മഞ്ഞ്മൂടിയ ഒരു കുന്നിന് മുകളിലാണ് സിമ തന്റെ പരിശീലന കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്. പിന്തുണയുമായി പിതാവ് അസീമിയും ഒപ്പമുണ്ട്. അരക്ഷിതമായ സാഹചര്യങ്ങളില്‍ സ്വയ രക്ഷയെ കരുതിയാണ് വുഷു പരിശീലിക്കുന്നതെന്ന് കുട്ടികള്‍ പറയുന്നു. ഷിയ വിഭാഗത്തില്‍പെട്ട പെണ്‍കുട്ടികളാണ് സിമി അസീമിയുടെ കീഴില്‍ ഇപ്പോള്‍ വുഷു അഭ്യസിക്കുന്നത്. ഭീകരവാദികളുടെ ആക്രമണത്തിന് നിരന്തരം ഇരയായിട്ടുള്ള ഒരു വിഭാഗം. താമസിയാതെ മറ്റ് വിഭാഗങ്ങളില്‍ നിന്നുള്ളവരും ഈ രംഗത്തേക്ക് കടന്നുവരുമെന്നാണ് സിമയുടെ വിശ്വാസം.