LiveTV

Live

International

മൈക്കൽ ജാക്സനെ കൊന്നതാണെന്ന് മകൾ

മൈക്കൽ ജാക്സനെ കൊന്നതാണെന്ന് മകൾ
Summary
ജാക്സണ്‍ മരിക്കണമെന്ന് നിരവധി പേര്‍ ആഗ്രഹിച്ചിരുന്നതായും പാരിസ്
മൈക്കൽ ജാക്സനെ കൊന്നതാണെന്ന് മകൾ

പോപ്പ് ഇതിഹാസം മൈക്കൽ ജാക്സനെ കൊന്നതാണെന്ന വാദവുമായി മകൾ പാരിസ്​ ജാക്‍സൺ. റോളിംങ്സ്​​റ്റോൺ വാരികക്ക്​ അനുവദിച്ച അഭിമുഖത്തിലാണ് ​പാരിസിന്റെ ആരോപണം​. ജാക്സണ്‍ മരിക്കണമെന്ന് നിരവധി പേര്‍ ആഗ്രഹിച്ചിരുന്നതായും പാരിസ് പറഞ്ഞു.

അളവിൽ കൂടുതൽ മരുന്ന്​ കുത്തിവെച്ചതിനെത്തുടര്‍ന്നായിരുന്നു​ജാക്സന്റെ മരണം​. തുടര്‍ന്ന് ജാക്സനെ ചികിത്സിച്ച ഡോക്ടര്‍ കോൺറാഡ്​ മുറെ കുറ്റക്കാരനാണെന്ന് തെളിയുകയും ചെയ്തു. ഉറങ്ങാനുള്ള മരുന്ന് അമിതമായി നൽകി, ഉത്തരവാദിത്തപൂർവം നിരീക്ഷിച്ചില്ല, ആശുപത്രിയിലെത്തിച്ചപ്പോൾ ഉറക്കമരുന്നു നൽകിയ കാര്യം പറഞ്ഞില്ല തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.

എന്നാല്‍ ജാക്സന്റെ മരണം ഒരു ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്നാണ് പാരിസിന്റെ ആരോപണം. എല്ലാ കാര്യങ്ങളും അതിലേക്കാണ്​ വിരൽ ചൂണ്ടുന്നത്​. നിരവധി പേര്‍ ജാക്സന്റെ മരണം​ ആഗ്രഹിച്ചു. മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നു അത്. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ക്കറിയാമെന്നും പാരിസ് പറഞ്ഞു. എന്നാല്‍ ആരുടെയും പേരെടുത്ത്​ പറയാതെയാണ് പാരിസ്​ ജാക്‍സന്റെ ആരോപണം.

കൊല്ലപ്പെടുമെന്ന് ജാക്സണ് അറിയാമായിരുന്നെന്ന് റോളിങ് സ്റ്റോണിനനുവദിച്ച അഭിമുഖത്തില്‍ പാരിസ് പറഞ്ഞു. 'അവർ ഒരു ദിവസം എന്നെ കൊല്ലും' എന്ന് പറഞ്ഞിരുന്നു. ചെയ്തിട്ടില്ലാത്ത കാര്യങ്ങളുടെ പേരിലാണ് ലോകം ജാക്സനെ വെറുത്തതെന്നും അഭിമുഖത്തിൽ പാരിസ് പറയുന്നു. പാരിസിന്​ 11 വയസുള്ളപ്പോൾ 2009 ജൂൺ 25നാണ് ​ജാക്‍സൺ മരിച്ചത്​. ജാക്‍സണിന്റെ മരണവുമായി ബന്ധപ്പെട്ട്​ ഇന്നും ദുരൂഹത നിലനിൽക്കുന്നതിനിടെയാണ്​ മകൾ പുതിയ വെളിപ്പെടുത്തലുമായി വന്നിരിക്കുന്നത്​.