LiveTV

Live

International

യേശുക്രിസ്തുവിന്റെ ശവക്കല്ലറ തുറന്നു

യേശുക്രിസ്തുവിന്റെ ശവക്കല്ലറ തുറന്നു
Summary
യേശുവിന്റെ സംസ്കാരത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയാണ് പുരാവസ്തു ഗവേഷകരുടെ ലക്ഷ്യം.
യേശുക്രിസ്തുവിന്റെ ശവക്കല്ലറ തുറന്നു

കുരിശ് മരണത്തിന് ശേഷം യേശുക്രിസ്തുവിനെ കിടത്തിയതെന്ന് കരുതുന്ന ശവക്കല്ലറ നൂറ്റാണ്ടുകള്‍ക്ക് ശേഷം ഗവേഷകര്‍ തുറന്നു. പുരാതന ജെറുസലേമിലെ പള്ളിയിലാണ് കല്ലറ. യേശുവിന്റെ സംസ്കാരത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയാണ് പുരാവസ്തു ഗവേഷകരുടെ ലക്ഷ്യം.

കഴിഞ്ഞ ദിവസമാണ് കല്ലറ തുറന്നത്. ഏതന്‍സിലെ നാഷണല്‍ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തിലാണ് പര്യവേഷണം. ചാര നിറത്തിലുള്ള കല്ലുകള്‍ നിറച്ചൊരു തട്ടാണ് കല്ലറ തുറന്നപ്പോള്‍ ഗവേഷകര്‍ക്ക് കണ്ടത്. ഇതിനെക്കുറിച്ച് പഠനം പുരോഗമിക്കുകയാണ്. കുരിശു മരണത്തിനുശേഷം യേശുവിനെ ഗുഹയിലടക്കിയെന്നും മൂന്നാം ദിവസം അദ്ദേഹം ശരീരത്തോടെ ഉയിര്‍ത്തെഴുന്നേറ്റു എന്നുമാണ് ക്രിസ്തുമത വിശ്വാസം.

റോമന്‍ ചക്രവര്‍ത്തി കോണ്‍സ്റ്റന്റയിന്റെ അമ്മ ഹെലേനയാണ് ആദ്യം കല്ലറ കണ്ടെത്തിയതെന്ന് ചരിത്ര രേഖകളിലുണ്ട്. കല്ലറ പുതുക്കി പണിയലും പര്യവേഷണത്തിന്റെ ഭാഗമാണ്. 26.72 കോടി രൂപയാണ് പദ്ധതി ചെലവെന്ന് നാഷണല്‍ ജിയോഗ്രഫിക് ചാനല്‍ പറയുന്നു. എഡിക്യൂള്‍ എന്നാണ് കല്ലറ സ്ഥിതി ചെയ്യുന്ന ഭാഗത്തെ വിളിക്കാറ്. കല്ലറ സ്ഥിതി ചെയ്യുന്ന പള്ളി നിര്‍മ്മിച്ചത് ക്രിസ്ത്വബ്ദം 335ലാണ്. നിലവില്‍ ആറ് ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ നിയന്ത്രണത്തിലാണ് പള്ളി. പര്യവേഷണം പൂര്‍ത്തിയാകുന്നതോടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകുമോയെന്ന ആകാംക്ഷയിലാണ് വിശ്വാസികള്‍.