LiveTV

Live

International

ട്രംപ്-കിം ജോങ് ഉന്‍ കൂടിക്കാഴ്ചയ്ക്ക് വീണ്ടും കളമൊരുങ്ങി

ട്രംപ്-കിം ജോങ് ഉന്‍ കൂടിക്കാഴ്ചയ്ക്ക് വീണ്ടും കളമൊരുങ്ങി
Summary
ഉത്തരകൊറിയന്‍ ഭരണാധികാരി കും ജോങ് ഉന്നും ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നും കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി പാന്‍മുന്‍ജോം ഗ്രാമത്തില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു

ഡോണള്‍ഡ് ട്രംപ്-കിം ജോങ് ഉന്‍ കൂടിക്കാഴ്ചയ്ക്ക് വീണ്ടും കളമൊരുങ്ങി. കൂടിക്കാഴ്ച്ച റദ്ദാക്കിയ തീരുമാനത്തില്‍ നിന്ന് ട്രംപ് പിന്മാറിയതോടെയാണ് ചര്‍ച്ചയ്ക്ക് കളമൊരുങ്ങിയത്. ജൂണ്‍ 12ന് സിംഗപ്പൂരില്‍ വെച്ചാണ് ചര്‍ച്ച.

ഉത്തരകൊറിയന്‍ ഭരണാധികാരി കും ജോങ് ഉന്നും ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നും കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി പാന്‍മുന്‍ജോം ഗ്രാമത്തില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയില്‍ ഇരുനേതാക്കളുടെയും കൂടിക്കാഴ്ചയില്‍ നിരവധി വിഷയങ്ങള്‍ ചര്‍ച്ച ആകുകയും ചെയ്തിരുന്നു. ഉത്തരകൊറിയ ആണവനിരായുധാകരണം നടപ്പാക്കിയെന്ന് മൂണ്‍ ജെ ഇന്‍ അഭിപ്രായപ്പെട്ടിരുന്നു. അതിന് ശേഷമാണ് ഉത്തരകൊറിയന്‍ സ്റ്റേറ്റ് ടെലിവിഷന്‍ , കിം ജോങ് ഉന്‍ ജൂണ്‍ 12ന് ഡൊണള്‍ഡ് ട്രംപുമായി സിംഗപ്പൂരില്‍ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചക്കായി തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട് നല്‍കിയത്. ഉത്തരകൊറിയ ശത്രുതാപരമായ നിലപാടുകള്‍ തുടരുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ വ്യാഴാഴ്ച ട്രംപ് ഇരുനേതാക്കളും തമ്മിലെ കൂടിക്കാഴ്ച റദ്ദാക്കിയിരുന്നു. എന്നാല്‍ ട്രംപിന്റെ തീരുമാനം നിരാശാജനകമാണെന്ന ആരോപണവുമായി ബ്രിട്ടണും ഫ്രാന്‍സും ദക്ഷിണകൊറിയയും ഐക്യരാഷ്ട്ര സഭയുമുള്‍പ്പെടെ രംഗത്തെത്തിയിരുന്നു. ട്രംപിന്റെ തീരുമാനത്തിനെതിരെ ദക്ഷിണകൊറിയയില്‍ പ്രതിഷേധം വരെ നടന്നു. നേരത്തെയുള്ള തീരുമാനത്തില്‍ നിന്ന് ട്രംപ് മലക്കം മറിയുന്നതാണ് പിന്നീട് കണ്ടത്. ഉത്തരകൊറിയയുമായുള്ള കൂടിക്കാഴ്ചക്ക് ഇനിയും സാധ്യതയുണ്ടെന്നും ശനിയാഴ്ച പറഞ്ഞു. ഈ ആഴ്ചതന്നെ ഉന്നത ഉദ്യോഗസ്ഥരുടെ സംഘം സിംഗപ്പൂരിലേക്ക് തിരിക്കുമെന്ന് വൈറ്റ് ഹൌസും അറിയിച്ചിട്ടുണ്ട്.