LiveTV

Live

International

ആഘോഷമായി ഹാരി- മേഗന്‍ താരവിവാഹം

ആഘോഷമായി ഹാരി- മേഗന്‍ താരവിവാഹം
Summary
ലോകത്തെ മുഴുവന്‍ സാക്ഷിയാക്കി ഹാരി രാജകുമാരന്‍ ഹോളിവുഡ് താരസുന്ദരി മേഗന്‍ മാര്‍ക്കിളിനെ ജീവിത സഖിയാക്കി. ബ്രീട്ടീഷ് രാജ കുടുംബാംഗങ്ങള്‍ക്ക് പുറമെ ഹോളിവുഡ് താരങ്ങളും

ലോകത്തെ മുഴുവന്‍ സാക്ഷിയാക്കി ഹാരി രാജകുമാരന്‍ ഹോളിവുഡ് താരസുന്ദരി മേഗന്‍ മാര്‍ക്കിളിനെ ജീവിത സഖിയാക്കി. ബ്രീട്ടീഷ് രാജ കുടുംബാംഗങ്ങള്‍ക്ക് പുറമെ ഹോളിവുഡ് താരങ്ങളും കായികതാരങ്ങളുമെല്ലാം വിവാഹച്ചടങ്ങിനെത്തി. വേദി വിന്‍ഡ്സര്‍ കാസിലിലെ സെന്റ് ജോര്‍ജ് ചാപ്പല്‍. ആദ്യമെത്തിയത് വരന്‍ ഹാരി രാജകുമാരന്‍ സഹോദരന്‍ വില്യത്തോടൊപ്പം. പിന്നെ കാത്തിരിപ്പ് വധുവിനായി.

ക്ലെയര്‍ വെയ്റ്റ് ഡിസൈന്‍ ചെയ്ത തൂവെള്ള ഗൌണില്‍ അതീവ സുന്ദരിയായി അമ്മക്കൊപ്പം മേഗനും ചാപ്പലിലേക്കെത്തി. സ്വന്തം പിതാവിന്റെ അഭാവത്തില്‍ മേഗനെ കൈപിടിച്ച് വിവാഹ വേദിയിലേക്ക് ആനയിച്ചത് ഹാരിയുടെ അച്ഛന്‍ ചാള്‍സ് രാജകുമാരന്‍. പിന്നെ ക്ഷണിക്കപ്പെട്ട അതിഥികളുടെയും എലിസബത്ത് രാജ്ഞി ഉള്‍പ്പെടെയുള്ള ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ മോതിരം കൈമാറി. രണ്ട് വര്‍ഷം നീണ്ട പ്രണയത്തിന് സാഫല്യം. വിവാഹ ശേഷം അശ്വരഥത്തില്‍ ജനങ്ങളെ അഭിവാദ്യം ചെയ്യല്‍.

ബോളിവുഡ് താരം പ്രിയങ്ക ചോപ്ര, ഫുട്ബോള്‍ താരം ഡേവിഡ് ബെക്കാം, ടെന്നിസ് താരം സെറീന വില്യംസ് തുടങ്ങി നിരവധി പ്രമുഖരാണ് രാജവിവാഹത്തിനെത്തിയത്. 2600പേര്‍ക്കേ വിവാഹത്തില്‍ ക്ഷണമുണ്ടായിരുന്നെങ്കിലും നിരവധി പേര്‍ ചാപ്പലിന് മുന്നിലെത്തിയിരുന്നു.