LiveTV

Live

International

കിം ജോങ് ഉന്‍ ഏറെ ബഹുമാന്യനായ വ്യക്തിയെന്ന് ട്രംപ്

കിം ജോങ് ഉന്‍ ഏറെ ബഹുമാന്യനായ വ്യക്തിയെന്ന് ട്രംപ്
Summary
എന്നാല്‍ പിന്നീട് കിമ്മിനെ പ്രശംസിച്ചതിന് പിന്നിലെ ചേതോവികാരമെന്തെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍

വടക്കന്‍കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉനുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണുമായുള്ള കൂടിക്കാഴ്ചക്കു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്.

കിം ജോങ് ഉന്‍ ഏറെ ബഹുമാന്യനായ വ്യക്തിയാണെന്ന് പറഞ്ഞ ഡൊണാള്‍ഡ് ട്രംപ് ഏറ്റവും അടുത്ത സമയത്തു തന്നെ അദ്ദേഹവുമായി ചര്‍ച്ച നടത്തുമെന്നും പറഞ്ഞു. എന്നാല്‍ പിന്നീട് കിമ്മിനെ പ്രശംസിച്ചതിന് പിന്നിലെ ചേതോവികാരമെന്തെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ട്രംപ് തന്ത്രപൂര്‍വം ഒഴിഞ്ഞുമാറുകയും ചെയ്തു. മുമ്പ് പല തവണ കിമ്മിനെ അതിരൂക്ഷ ഭാഷയില്‍ വിമര്‍ശിക്കുകയും അധിക്ഷേപിക്കുകയും ട്രംപ് ചെയ്തിട്ടുണ്ട്.

ആണവകരാര്‍ തുടരാന്‍ ഭീഷണിയുടെ സ്വരം പുറത്തെടുക്കേണ്ടെന്ന് ഇറാന് ട്രംപ് മുന്നറിയിപ്പുനല്‍കുകയും ചെയ്തു. ഇറാനുമായുള്ള കരാര്‍ തുടര്‍ന്നു പോകണമെന്ന നിര്‍ദേശമാണ് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ ട്രംപിനു നല്‍കിയത്. ചൈനയുമായി പുതിയ വ്യാപാര കരാറില്‍ ഏര്‍പ്പെടുമെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.