LiveTV

Live

International

മസാസോ നൊനാക്ക, ലോക മുത്തച്ഛന്‍; പ്രായം 112

മസാസോ നൊനാക്ക, ലോക മുത്തച്ഛന്‍; പ്രായം 112
Summary
മസാസോ നൊനാക്കയെന്ന 112 കാരനാണ് ഏറ്റവും ലോക മുത്തച്ഛന്‍‍.

ജപ്പാനിലാണ് ലോകത്ത് ഏറ്റവും പ്രായം കൂടിയ വ്യക്തി ജീവിക്കുന്നത്. മസാസോ നൊനാക്കയെന്ന 112 കാരനാണ് ഏറ്റവും ലോക മുത്തച്ഛന്‍‍. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

മസാസോ നൊനാക്ക, ലോക മുത്തച്ഛന്‍; പ്രായം 112

ജപ്പാന്‍റെ വടക്കേ അറ്റത്തുള്ള ഹൊക്കയ്ഡോയില്‍ അഷോറോ നിവാസിയാണ് മസാസോ നൊനാക്ക. 1905 ജൂലൈ 25നാണ് ഇദ്ദേഹം ജനിച്ചത്. അതായത് റൂസോ ജപ്പാന്‍ യുദ്ധം അവസാനിക്കുന്നതിന് 42 ദിവസം മുമ്പ്. ചെറുപ്പത്തില്‍ ഒരു കര്‍ഷകനും ഒപ്പം മരപ്പണിക്കാരനുമായിരുന്നു നൊനാക്ക. പിന്നീടദ്ദേഹം തന്‍റെ നാട്ടില്‍ ഒരു റിസോര്‍ട്ട് നടത്തി. രണ്ട് ആണ്‍മക്കളും മൂന്ന് പെണ്‍മക്കളുമുണ്ട് നൊനാക്കക്ക്.

6990 പേര്‍ മാത്രമുള്ള അഷോറോ പട്ടണം തന്നെ പ്രായമേറിയവരുടെ ഒരിടമാണ്. പട്ടണത്തിലെ നൂറ് വയസ് കഴിഞ്ഞ എട്ട് പേരില്‍ ഏറ്റവും പ്രായമുള്ളതും നൊനാക്കക്കാണ്. ഇന്നലെ നടന്ന ചടങ്ങില്‍ ഗിന്നസ് അധികൃതര്‍ നൊനാക്കക്ക് പുരസ്കാരം സമ്മാനിച്ചു. ലോകത്തെ പ്രായമേറിയവരില്‍ ഇതു വരെ മുമ്പനായിരുന്ന ജപ്പാന്‍കാരന്‍ ജിറോമന്‍ കിമുറ 2013 ല്‍ 116 ാം വയസിലാണ് അന്തരിച്ചത്. ലോകത്ത് ജീവിച്ചിരുന്നവരില്‍ ഏറ്റവും പ്രായമേറിയ ആളായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് കണ്ടെത്തിയത് 1997 ല്‍ അന്തരിച്ച ഫ്രഞ്ച്കാരി ജിയന്നെ കാല്‍മെന്‍സിനെയായിരുന്നു.