LiveTV

Live

International

ഫ്രാന്‍സിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി ഉര്‍ദുഗാന്‍

ഫ്രാന്‍സിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി ഉര്‍ദുഗാന്‍
Summary
തങ്ങളുടെ മണ്ണില്‍ നടക്കുന്ന പ്രശ്നങ്ങളില്‍ ഇടപെടാന്‍ ഫ്രാന്‍സിന് യാതൊരുവിധ അവകാശവുമില്ലെന്നും ഉര്‍ദുഖാന്‍ പറഞ്ഞു

തുര്‍ക്കിക്കും സിറിയയിലെ കുര്‍ദ് പോരാളികള്‍ക്കുമിടയില്‍ മധ്യസ്ഥത വഹിക്കാമെന്ന് ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ പ്രസ്താവനക്കെതിരെ തുര്‍ക്കി രംഗത്ത്. തലസ്ഥാനമായ അങ്കാരയില്‍ നടന്ന എകെ പാര്‍ട്ടിയുടെ മീറ്റിങില്‍ സംസാരിക്കുകയായിരുന്ന പ്രസിഡന്‍റ് റജബ് ത്വയിബ്ബ് ഉര്‍ദുഖാന്‍ ഫ്രാന്‍സിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചു.

ഫ്രാന്‍സിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി ഉര്‍ദുഗാന്‍

ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ കുര്‍ദ് പോരാളികളുമായി നടത്തിയ കൂടിക്കഴ്ചക്ക് പിന്നാലെയാണ് ഉര്‍ദുഖാന്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. തീവ്രവാദ ഗ്രൂപ്പായ കുര്‍ദ് പേരാളികള്‍ക്കും തങ്ങള്‍ക്കും ഇടയില്‍ മധ്യസ്ഥ വഹിക്കാന്‍ ഫ്രാന്‍സ് ആരാണെന്നും അദ്ദേഹം ചോദിച്ചു. കുര്‍ദ് പോരാളികളുമായി ഇമ്മാനുവല്‍ മാക്രേണ്‍ നടത്തിയ മീറ്റിംങില്‍ സിറിയന്‍ ഡെമോക്രാറ്റിക്ക് ഫോഴ്സും തുര്‍ക്കി സര്‍ക്കാറും തമ്മിലുള്ള പ്രശ്നപരിഹാരത്തിന് മധ്യസ്ഥ വഹിക്കാന്‍ തയ്യാറാണെന്ന് മാക്രോണ്‍ അറിയിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ മണ്ണില്‍ നടക്കുന്ന പ്രശ്നങ്ങളില്‍ ഇടപെടാന്‍ ഫ്രാന്‍സിന് യാതൊരുവിധ അവകാശവുമില്ലെന്നും ഉര്‍ദുഖാന്‍ പറഞ്ഞു.

തീവ്രവാദികളെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നവര്‍ അതിന്‍റെ വരും വരായ്കള്‍ ഇപ്പോള്‍ അലെങ്കില്‍ പിന്നീട് തിരിച്ചറിയുമെന്നും ഉര്‍ദുഖാന്‍ പറഞ്ഞു. സിറിയയില്‍ നിന്നും ഇറാഖില്‍ നിന്നും തീവ്രവാദികള്‍ ഫ്രാന്‍സില്‍ എത്തിയാല്‍ തങ്ങളുടെ സഹായം ചോദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.