LiveTV

Live

International

ഫ്ലോറിഡയിലെ വെടിവെപ്പ് കേസ്: നൂര്‍ സെല്‍മാനെ കുറ്റവിമുക്തയാക്കി

ഫ്ലോറിഡയിലെ വെടിവെപ്പ് കേസ്: നൂര്‍ സെല്‍മാനെ കുറ്റവിമുക്തയാക്കി
Summary
2016ല്‍ ഫ്ലോറിഡയില്‍ 49 പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പ് കേസില്‍ വിചാരണ നേരിടുകയായിരുന്ന നൂര്‍ സെല്‍മാനെ കോടതി കുറ്റവിമുക്തയാക്കി. വെടിവെപ്പ് നടത്തിയ ഒമര്‍ മറ്റീനിന്‍റെ ഭാര്യയായിരുന്ന

2016ല്‍ ഫ്ലോറിഡയില്‍ 49 പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പ് കേസില്‍ വിചാരണ നേരിടുകയായിരുന്ന നൂര്‍ സെല്‍മാനെ കോടതി കുറ്റവിമുക്തയാക്കി. ഫ്ലോറിഡയിലെ പള്‍സ് ക്ലബില്‍ വെടിവെപ്പ് നടത്തിയ ഒമര്‍ മറ്റീനിന്‍റെ ഭാര്യയായിരുന്നു നൂര്‍ സല്‍മാന്‍. ഭര്‍ത്താവിനെ ആക്രമണം നടത്താന്‍ സാഹായിച്ചെന്നും കേസ് വഴിതിരിച്ചുവിടാന്‍ ശ്രമിച്ചുവെന്നുമായിരുന്നു ഇവര്‍ക്കെതിരെ ഉണ്ടായിരുന്ന ആരോപണം.

ഫ്ലോറിഡയിലെ വെടിവെപ്പ് കേസ്: നൂര്‍ സെല്‍മാനെ കുറ്റവിമുക്തയാക്കി

2016 ജൂണ്‍ 12 നാണ് ഫ്ലോറിഡയിലെ പള്‍സ് നൈറ്റ് ക്ലബിന് നേരെ വെടിവെപ്പുണ്ടായത്. വെടിവെപ്പില്‍ 49 പേര്‍ കൊല്ലപ്പെടുകയും 53 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വെടിവെപ്പ് നടത്തിയ ഒമര്‍ മറ്റീന്‍ ഒര്‍ലാന്‍റോ പൊലീസുമായി നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു. ഇയാള്‍ക്ക് ഭീകര സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഈ കേസില്‍ ഭര്‍ത്താവിനെ സഹായിച്ചു, ആക്രമണത്തെ കുറിച്ച് നേരത്തെ അറിയാമായിരുന്നു എന്നീ കുറ്റങ്ങളാണ് പ്രോസിക്യൂഷന്‍ നൂര്‍ സല്‍മാനെതിരെ ഉന്നയിച്ചിരുന്നത്. എന്നാല്‍ ഈ കേസില്‍ നൂര്‍ സല്‍മാന് പങ്കില്ലെന്നാണ് ഇപ്പോള്‍ കോടതി കണ്ടെത്തിയിരിക്കുന്നത്. 12 മണിക്കൂര്‍ നീണ്ട കൂടിയാലോചനയ്ക്ക് ശേഷമാണ് കോടതി ഇവരെ കുറ്റവിമുക്തയാക്കിയത്.

ഒമര്‍ മാറ്റീനും നൂര്‍ സല്‍മാനും ഒര്‍ലാന്‍റോയിലായിരുന്നു താമസം. സംഭവത്തിന് ശേഷം ന്യുയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഭര്‍ത്താവ് ഐഎസ് അനുകൂല വീഡിയോകള്‍ കാണാറുണ്ടെന്നും എന്നാല്‍ ആക്രമണം നടത്തുമെന്നതിനെ കുറിച്ച് അറിവുണ്ടായിരുന്നില്ല എന്നും ഇവര്‍ വെളിപ്പെടുത്തിയിരുന്നു. ഭര്‍ത്താവ് തന്നെ ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.