LiveTV

Live

International

കാഠ്മണ്ഡുവില്‍ യാത്രാ വിമാനം തകര്‍ന്നുവീണ് 50 മരണം

കാഠ്മണ്ഡുവില്‍ യാത്രാ വിമാനം തകര്‍ന്നുവീണ് 50 മരണം
Summary
അപകടത്തില്‍ നിരവധി പേര്‍ മരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍

നേപ്പാളിലെ കാഠ്മണ്ഡുവില്‍ യാത്രാ വിമാനം തകര്‍ന്നുവീണ് 50ലേറെ മരണം. കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്‍റെ റണ്‍വേയിലാണ് ബംഗ്ലാദേശിൽ നിന്നുള്ള യുഎസ്-ബംഗ്ലാ എയർലൈൻസിന്‍റെ വിമാനം തകർന്നു വീണത്.

ധാക്കയിൽ നിന്നുള്ള വിമാനം കാഠ്മണ്ഡുവിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഉച്ചകഴിഞ്ഞ് 2.20 ഓടെയായിരുന്നു അപകടം. വിമാനത്തിൽ യാത്രക്കാരും ജീവനക്കാരുമായി 67 പേരുണ്ടായിരുന്നു. ഇതിൽ 17 പേരെ രക്ഷപെടുത്തിയതായാണ് വിമാനത്താവള അധികൃതർ അറിയിക്കുന്നത്. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. വിമാനം തകർന്നതിന് പിന്നാലെ കനത്ത പുകപടലങ്ങളും കാഠ്മണ്ഡു വിമാനത്താവളത്തിൽ നിറഞ്ഞു.