LiveTV

Live

International

ഇലോണ്‍ മസ്കിന്‍റെ കഥ സ്പേസ് എക്സിന്‍റെയും

  ഇലോണ്‍ മസ്കിന്‍റെ കഥ സ്പേസ് എക്സിന്‍റെയും
Summary
ഓണ്‍ ലൈന്‍ സാമ്പത്തിക ഇടപാടുകളുടെ ചരിത്രം മാറ്റിക്കുറിച്ച പേപ്പാല്‍, ബഹിരാകാശ ചരിത്രത്തിലെ പുത്തന്‍ സ്വപ്നങ്ങളുടെ നേര്‍ക്കാഴ്ചയായി മാറിയ സ്പേസ് എക്സ്, ഇലക്ട്രിക് വാഹന വിപണിയിലെ അനന്ത സാധ്യതകള്‍ ലോകത്തിന് മുന്നില്‍ തുറന്നിട്ട ടെസ്‍ല തുടങ്ങിയവ

ലോകം ഇന്ന് ഏറ്റവും ചര്‍ച്ച ചെയ്യുന്ന പേരാണ് ഇലോണ്‍ മസ്കിന്‍റേത്. അസാധ്യമെന്ന് തോന്നിപ്പിക്കുന്ന സ്വപ്ന നേട്ടങ്ങളെ സ്ഥിര പരിശ്രമത്തിലൂടെ കൈപ്പിടിയിലൊതുക്കിയ സ്വപ്ന സംരംഭകന്‍. സാങ്കേതിക വിദ്യയിലെ മാറ്റങ്ങള്‍ക്കൊപ്പം അതിവേഗം സഞ്ചരിച്ച ഇലോണ്‍ മസ്കിന്‍റേതായ സംഭാവനകള്‍ നിരവധിയാണ് - ഓണ്‍ ലൈന്‍ സാമ്പത്തിക ഇടപാടുകളുടെ ചരിത്രം മാറ്റിക്കുറിച്ച പേപ്പാല്‍, ബഹിരാകാശ ചരിത്രത്തിലെ പുത്തന്‍ സ്വപ്നങ്ങളുടെ നേര്‍ക്കാഴ്ചയായി മാറിയ സ്പേസ് എക്സ്, ഇലക്ട്രിക് വാഹന വിപണിയിലെ അനന്ത സാധ്യതകള്‍ ലോകത്തിന് മുന്നില്‍ തുറന്നിട്ട ടെസ്‍ല തുടങ്ങിയവ ഇവയില്‍ ചിലത് മാത്രം. ചൊവ്വയില്‍ ഒരു കോളനി രൂപീകരിക്കുമെന്നാണ് മസ്കിന്‍റെ ഏറ്റവും വലിയ പ്രഖ്യാപനം. ഒപ്പം ഗതാഗത മേഖലയെ തന്നെ മാറ്റിമറിക്കാവുന്ന ഹൈപ്പര്‍ ലൂപ്പ് സാങ്കേതിക വിദ്യയുടെ അമരക്കാരനെന്ന ഖ്യാതിയും മസ്കിന് സ്വന്തം.

1971 ജൂണ്‍ 28ന് ദക്ഷിണാഫ്രിക്കയിലാണ് മസ്ക്കിന്‍റെ ജനനം. പത്ത് വയസാകുമ്പോഴേക്കും കംപ്യൂട്ടറുകളുമായുള്ള പ്രണയം മസ്ക് ആരംഭിച്ചിരുന്നു. തന്‍റെ പന്ത്രണ്ടാം വയസില്‍ ബ്ലാസ്റ്റര്‍ എന്ന കംപ്യൂട്ടര്‍ ഗെയിമിന് രൂപം നല്‍കിയ മസ്ക് ഒരു മാസികക്ക് ഇത് 500 ഡോളറിന് വിറ്റു. ഇവിടെ തുടങ്ങുന്നു ഒരു മികച്ച സംരംഭകനായുള്ള മസ്കിന്‍റെ വളര്‍ച്ചയുടെ കഥ.

നഷ്ടത്തിലായിരുന്ന ടെസ്‍ലയെ പുതിയ സ്വപ്നങ്ങളിലേക്കും വലിയ നേട്ടങ്ങളിലേക്കും മസ്ക് നയിച്ചത് ഏതു രീതിയിലാണെന്ന് നോക്കാം