LiveTV

Live

International

ഇറാന് അന്ത്യശാസനവുമായി ഡോണള്‍ഡ് ട്രംപ്

ഇറാന് അന്ത്യശാസനവുമായി ഡോണള്‍ഡ് ട്രംപ്
Summary
2015ലാണ് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയും ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം ഊഷ്മളമാക്കാന്‍ തീരുമാനിച്ചത്

ഇറാന് അന്ത്യശാസനവുമായി ഡോണള്‍ഡ് ട്രംപ്. 120 ദിവസത്തിനുള്ളിൽ യൂറോപ്പും അമേരിക്കയും തമ്മില്‍ മെച്ചപ്പെട്ട ആണവ ഉടമ്പടിയിലെത്താത്ത പക്ഷം ഇറാനുമേല്‍ ഉപരോധമേര്‍പ്പെടുത്താനാണ് അമേരിക്കയുടെ തീരുമാനം. നിലവിൽ ഇറാനുമേല്‍ ഉപരോധമുണ്ടാകില്ല. 2015 ലെ കരാറുമായി മുന്നോട്ട് പോവും. എന്നാല്‍ ഇറാനും മറ്റു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ആണവ ധാരണകളെ തകര്‍ക്കാനുള്ള അമേരിക്കയുടെ ഗതികെട്ട നീക്കമാണിതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരിഫ് പ്രതികരിച്ചു.

2015ലാണ് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയും ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം ഊഷ്മളമാക്കാന്‍ തീരുമാനിച്ചത്. അതിന്റെ ഭാഗമായി ആണവപദ്ധതികള്‍ കുറക്കാന്‍ ഇറാന്‍ സമ്മതിക്കുകയും തൊട്ടടുത്ത വര്‍ഷം അമേരിക്ക ഇറാനെതിരായ എല്ലാ ഉപരോധങ്ങളും നീക്കുകയും ചെയ്തു.എന്നാല്‍ ട്രംപ് അമേരിക്കന്‍ പ്രസിഡന്റായതോടെ കാര്യങ്ങള്‍ കീഴ്മേള്‍ മറിഞ്ഞു.ആണവ കരാറിനോട് ഇറാന്‍ നീതി പുലര്‍ത്തിയില്ലെന്നാണ് ഡൊണാള്‍ഡ് ട്രംപിന്റെ വിമര്‍ശം. എപ്പോള്‍ വേണമെങ്കിലും അമേരിക്ക കരാറിൽ നിന്ന് പിന്‍വാങ്ങുമെന്ന മുന്നറിയിപ്പ് ഇക്കഴിഞ്ഞ ഒക്ടോബറിൽ ട്രംപ് നല്‍കി. ഇറാന്റെ ആണവ പരിപാടികളിൽ അങ്ങേയറ്റം അസന്തുഷ്ടി പ്രകടിപ്പിച്ച ട്രംപ് അവസാന അവസരം എന്ന നിലക്കാണ് 120 ദിവസത്തെ സമയം അനുവദിച്ചിരിക്കുന്നത്.എന്നാൽ ട്രംപിന്റെ നീക്കത്തെ ഗതികെട്ട വഴിയെന്നാണ് ഇറാന്‍ വിദേശകാര്യമന്ത്രി വിശേഷിപ്പിച്ചത്.

ഇറാന്‍ ജുഡീഷ്യൽ തലവനുള്‍പ്പെടെ 14 ഇറാന്‍ പൌരന്‍മാര്‍ക്കും കന്പനികള്‍ക്കും അമേരിക്ക ഉപരോധം ഏര്‍പ്പെടത്തിയിട്ടുള്ള സാഹചര്യത്തിലാണ് ഈ പ്രഖ്യാപനം ഉണ്ടാക്കുന്നത്.