LiveTV

Live

International

വിമാനത്താവളത്തില്‍ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടി

വിമാനത്താവളത്തില്‍ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടി
Summary
എമര്‍ജന്‍സി വാതിലിലൂടെ യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കി.

കാനഡയിലെ ടൊ​റോ​ന്‍റോ പിയേഴ്‌സണ്‍ വി​മാ​ന​ത്താവ​ള​ത്തി​ൽ വി​മാ​ന​ങ്ങ​ൾ ത​മ്മി​ൽ കൂ​ട്ടി​മു​ട്ടി. തുടര്‍ന്ന് എമര്‍ജന്‍സി വാതിലിലൂടെ യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കി.

വെസ്റ്റ് ജെറ്റ്, സണ്‍ വിങ് വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. തുടര്‍ന്ന് സ​ൺ​വിങ് വി​മാ​ന​ത്തി​ന്‍റെ വാ​ലിന് തീപിടിച്ചു. തീയും പുകയും ഉണ്ടായതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. യാത്രക്കാരെ സുരക്ഷിതരായി പുറത്തെത്തിക്കാനായി.

ഇതിന് മുന്‍പും ഇതേ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിമുട്ടിയിട്ടുണ്ട്. അഞ്ച് മാസത്തിനിടെ രണ്ടാം തവണയാണ് സമാന സംഭവമുണ്ടായത്.