LiveTV

Live

International

ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിനെ ഇനി റാമഫോസ നയിക്കും

ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിനെ ഇനി റാമഫോസ നയിക്കും
Summary
ദക്ഷിണാഫ്രിക്കന്‍ ഡെപ്യൂട്ടി പ്രസിഡന്‍റ് സിറില്‍ റാമഫോസ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവായി തെരഞ്ഞെടുക്കപ്പെട്ടു.

ദക്ഷിണാഫ്രിക്കന്‍ ഡെപ്യൂട്ടി പ്രസിഡന്‍റ് സിറില്‍ റാമഫോസ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവായി തെരഞ്ഞെടുക്കപ്പെട്ടു. ശക്തമായ മത്സരം നടന്ന തെരഞ്ഞടുപ്പില്‍ മുന്‍ ക്യാബിനറ്റ് മന്ത്രിയും നിലവിലെ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് ജേക്കബ് സുമയുടെ മുന്‍ ഭാര്യമായ എന്‍കോസസന ഡിലാമിനി സുമയെയാണ് റാമഫോസ പരാജയപ്പെടുത്തിയത്.

അടുത്ത അഞ്ച് വര്‍ഷത്തേക്കാണ് റാമഫോസ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവായി തെരഞ്ഞടുക്കപ്പെട്ടത്. 2019ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞടുപ്പില്‍ ഇദ്ദേഹം തന്നെ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടേക്കും. തെരഞ്ഞെടുപ്പില്‍ റാമഫോസയ്ക്ക് 2446 വോട്ട് ലഭിച്ചപ്പോള്‍ ഡിലാമിനി സുമയ്ക്ക് 2261 വേട്ടുകളാണ് നേടാനായത്.

മുന്‍ തൊഴിലാളി നേതാവും വര്‍ണ്ണ വിവേചന വിരുദ്ധ പോരാളിയുമായിരുന്ന റാമഫോസ നിലവില്‍ ദക്ഷിണാഫ്രിക്കയിലെ അതിസമ്പരില്‍ ഒരാളാണ്. സാമ്പത്തിക മേഖലയില്‍ വലിയ മാറ്റം കൊണ്ടുവരുമെന്നും അഴിമതി ഇല്ലാതാക്കി സാമ്പത്തിക മേഖലയ്ക്ക് പുതുജീവന്‍ നല്‍കുമെന്നുമായിരുന്നു ഇദ്ദേഹത്തിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനം. ഇത് സമ്മതിദായകര്‍ അംഗീകരിച്ചു എന്നാണ് റാമഫോസയുടെ വിജയം സൂചിപ്പിക്കുന്നത്.