LiveTV

Live

International

സിംബാംബ്‍വെയില്‍ മുഗാബെയെ വീട്ടുതടങ്കലിലാക്കിയ സൈനിക നടപടിക്ക് വ്യാപക പിന്തുണ

സിംബാംബ്‍വെയില്‍ മുഗാബെയെ വീട്ടുതടങ്കലിലാക്കിയ സൈനിക നടപടിക്ക് വ്യാപക പിന്തുണ
Summary
സിംബാംബെയില്‍ ഭരണ പ്രതിസന്ധിയും രാഷ്ട്രീയ അനിശ്ചിതത്വവും തുടരുന്നതിനിടെയിലാണ് പ്രസിഡന്ഡ‍റ് റോബര്‍ട്ട് മുഗാബെയെ വീട്ടുതടങ്കലിലാക്കിയ സൈനിക നടപടിയെ പിന്തുണച്ച് പതിനായിരങ്ങള്‍തെരുവിലിറങ്ങിയത്

സിംബാംബ്‍വെയില്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയെ വീട്ടുതടങ്കലിലാക്കിയ സൈനിക നടപടിയെ അനുകൂലിച്ച് പതിനായിരങ്ങള്‍ തെരുവിലിറങ്ങി. ഹരാരെയിലെ മുഗാബെയുടെ വസതിയിലേക്ക് പ്രതിഷേധക്കാര്‍ പ്രകടനവും നടത്തി.

സിംബാംബെയില്‍ ഭരണ പ്രതിസന്ധിയും രാഷ്ട്രീയ അനിശ്ചിതത്വവും തുടരുന്നതിനിടെയിലാണ് പ്രസിഡന്ഡ‍റ് റോബര്‍ട്ട് മുഗാബെയെ വീട്ടുതടങ്കലിലാക്കിയ സൈനിക നടപടിയെ പിന്തുണച്ച് പതിനായിരങ്ങള്‍തെരുവിലിറങ്ങിയത്. പാട്ടും നൃത്തവുമൊക്കെയായി ജനങ്ങള്‍ മുഗാബെയുടെ 37 വര്‍ഷത്തെ ഭരത്തിന്‍റെ പതനം ആഘോഷിക്കുകയാണ്

ജനാധിപത്യ ഭരണം വേണമെന്നും സ്വാതന്ത്ര്യം വേണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ പ്ലക്കാര്‍‌ഡുകളും ബാനറുകളുമൊക്കെയായി ഹരാരെയിലെ മുഗാബെയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തി. 1980 ല്‍ സിംബാബെയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച മുഗാബെയുടെ ഭരണം ഏതാണ് അവസാനിച്ചുവെന്ന് തന്നെയാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. മുഗാബെ പുറത്താക്കിയ വൈസ് പ്രസിഡ‍ന്‍റ് എമേഴ്സണ്‍ മന്‍ഗാഗ്വയ്ക്ക് ഭരണ പിന്തുടര്‍ച്ച കിട്ടാനുള്ള സാധ്യതകളും ഏറുകയാണ്.

പട്ടാളം നിയന്ത്രണം ഏറ്റെടുത്ത സിംബാബെയില്‍ അടുത്തത് എന്തെന്ന ആകാംക്ഷയിലാണ് ലോകരാജ്യങ്ങള്‍. പ്രശ്നം ഉടന്‍ പരിഹരിക്കണമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.