LiveTV

Live

International

ഇന്ന് ലോക ഭക്ഷ്യദിനം; വിശപ്പ് മാറാത്ത ഇന്ത്യയും വികസന കുതിപ്പും

ഇന്ന് ലോക ഭക്ഷ്യദിനം; വിശപ്പ് മാറാത്ത ഇന്ത്യയും വികസന കുതിപ്പും
Summary
ലോക ജനതയില്‍ ഒരു വിഭാഗം വിശപ്പകറ്റാനുള്ള മാര്‍ഗങ്ങള്‍ തേടുമ്പോള്‍ മറുഭാഗത്ത് പുതിയ ഭക്ഷണരീതികള്‍ സൃഷ്ടിക്കുന്ന ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിക്കുകയാണ്.

ഇന്ന് ലോക ഭക്ഷ്യദിനം. ഭക്ഷ്യസുരക്ഷയ്ക്കും ഗ്രാമീണ വികസനത്തിനും കരുതിവെച്ച് വിശപ്പകറ്റാന്‍ വേണ്ടിയുള്ള കുടിയേറ്റം അവസാനിപ്പിക്കാം എന്നതാണ് ഇത്തവണത്തെ ഐക്യരാഷ്ട്രസഭയുടെ പ്രമേയം. ലോക ജനതയില്‍ ഒരു വിഭാഗം വിശപ്പകറ്റാനുള്ള മാര്‍ഗങ്ങള്‍ തേടുമ്പോള്‍ മറുഭാഗത്ത് പുതിയ ഭക്ഷണരീതികള്‍ സൃഷ്ടിക്കുന്ന ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിക്കുകയാണ്.

ഇന്ന് ലോക ഭക്ഷ്യദിനം; വിശപ്പ് മാറാത്ത ഇന്ത്യയും വികസന കുതിപ്പും

ലക്ഷോപലക്ഷം ജീവജാലങ്ങള്‍. വിശപ്പ് എന്ന മൂന്ന് അക്ഷരത്തിന്‍റെ വികാരം ആരും ആരോടും പറഞ്ഞറിയിക്കേണ്ടതില്ല. പക്ഷെ ലോക ജനസംഖ്യയില്‍ 11.3 ശതമാനം പേര്‍ ഇപ്പോഴും വിശപ്പകറ്റാന്‍ മാര്‍ഗമില്ലാത്തവരാണ്. 80 കോടി അമ്പത് ലക്ഷം പേര്‍ക്ക് ഇപ്പോഴും മതിയായ പോഷകം ലഭിക്കുന്നില്ല. ഗ്ലോബല്‍ ഹങ്കര്‍ ഇന്‍ഡക്സിന്‍റെ കണക്ക് പ്രകാരം വിശപ്പകറ്റാനാവാത്തവരുള്ള 119 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നൂറാം സ്ഥാനത്താണ്.

ഇതിനോടൊപ്പം തന്നെ ഭക്ഷണരീതികളിലൂടെ കടന്നുവരുന്ന ജീവിതശൈലീ രോഗങ്ങളും‍ വര്‍ധിച്ചു. 45 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമാണ് ഹൃദ്രോഗവും പ്രമേഹവുമല്ലാം കണ്ട് വന്നതെങ്കില്‍ ഇന്നിത് കുട്ടികളെ പോലും ബാധിച്ചിരിക്കുന്നു. കേരളത്തില്‍ ഗ്രാമീണ മേഖലയിലും ഹൃദ്രോഗ സാധ്യത കൂടി വരികയാണെന്നാണ് ഇന്ത്യന്‍ ഹാര്‍ട്ട് വാച്ച് സ്റ്റഡിയുടെ കണക്ക്. ലോകത്ത് പാഴാക്കുന്ന ഭക്ഷണം കൊണ്ട് 300 കോടി ജനങ്ങളുടെ വിശപ്പകറ്റാമെന്നാണ് പഠനങ്ങള്‍. ഒരു നേരത്തെ വിശപ്പകറ്റാന്‍ പാടുപെടുമ്പോഴാണ് ലോകത്ത് 30 ശതമാനത്തോളം ഭക്ഷണം പാഴാകുന്നത്.