LiveTV

Live

International

ചൈനയുടെ ദേശീയ ദിനാഘോഷങ്ങള്‍ക്കിടയില്‍ ഹോങ്കോങില്‍ പ്രതിഷേധ റാലി

ചൈനയുടെ ദേശീയ ദിനാഘോഷങ്ങള്‍ക്കിടയില്‍ ഹോങ്കോങില്‍ പ്രതിഷേധ റാലി
Summary
ഒക്യുപയ് ഹോങ്കോങ് മൂവ്മെന്‍റ്, ജസ്റ്റിസ് ഡിഫന്‍സ് ലീഗ് എന്നീ കൂട്ടായ്മകളുടെ നേതൃത്വത്തിലാണ് ഹോങ്കോങില്‍ പ്രതിഷേധ റാലി നടന്നത്

ചൈനയുടെ ദേശീയ ദിനാഘോഷങ്ങള്‍ക്കിടയിലും അമിതാധികാര പ്രയോഗങ്ങള്‍ക്കെതിരെ ഹോങ്കോങില്‍ പ്രതിഷേധ റാലി. ജനാധിപത്യ അവകാശങ്ങള്‍ക്കായി സമരം നടത്തിയവരെ ജയില്‍ മോചിതരാക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിനാളുകളാണ് തെരുവിലിരങ്ങിയത്

ഒക്യുപയ് ഹോങ്കോങ് മൂവ്മെന്‍റ്, ജസ്റ്റിസ് ഡിഫന്‍സ് ലീഗ് എന്നീ കൂട്ടായ്മകളുടെ നേതൃത്വത്തിലാണ് ഹോങ്കോങില്‍ പ്രതിഷേധ റാലി നടന്നത്. കൂടുതല്‍ ജനാധിപത്യ അവകാശങ്ങള്‍ക്കായി സമരം ചെയ്ത നിരവധി പേരാണ് ഹോങ്കോങ്കില്‍ ജയിലിലുള്ളത്. നൂറുകണക്കിന് പ്രക്ഷോഭകര്‍ വിവിധ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടു.

ഹോങ്കോങ് ചീഫ് എക്സിക്യൂട്ടീവ് കാരി ലാമാണ് ഇവരെ ജയിലിലാക്കിയതെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. ഒരേ ഒരു ചൈന എന്ന നയത്തില്‍ മാറ്റം വരുത്തില്ലെന്ന് ദേശീയ ദിനാചരണത്തിന് മുന്നോടിയായി നടത്തിയ പ്രസംഗത്തില്‍ ചൈനീസ്‍ പ്രീമിയര്‍ ലെ കെക്കിയാങ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യം 68ാം ദേശീയ ദിനം ആഘോഷിക്കുന്ന അതേ ദിവസം ചൈനീസ് ഗവണ്‍മെന്‍റിന്റെ ജനാധിപത്യ വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രക്ഷോഭകര്‍ മാര്‍ച്ച് നടത്തിയത്.