LiveTV

Live

International

വാഹനാപകടത്തില്‍ അഗ്വേറോയ്ക്ക് ഗുരുതര പരിക്ക്

വാഹനാപകടത്തില്‍ അഗ്വേറോയ്ക്ക് ഗുരുതര പരിക്ക്
Summary
ആംസ്റ്റര്‍ഡാമില്‍ വച്ചുണ്ടായ അപകടത്തില്‍ അഗ്വേറോയുടെ വാരിയെല്ലുകള്‍ ഒടിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ അര്‍ജന്റീനന്‍ താരം സെര്‍ജിയോ അഗ്വേറോയ്ക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. ആംസ്റ്റര്‍ഡാമില്‍ വച്ചുണ്ടായ അപകടത്തില്‍ അഗ്വേറോയുടെ വാരിയെല്ലുകള്‍ ഒടിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

വാഹനാപകടത്തില്‍ അഗ്വേറോയ്ക്ക് ഗുരുതര പരിക്ക്

ആംസ്റ്റര്‍ഡാമില്‍ കൊളംബിയന്‍ ഗായകന്‍ മലുമയുടെ സംഗീത പരിപാടിയില്‍ പങ്കെടുത്ത് വിമാനത്താവളത്തിലേക്ക് മടങ്ങുകയായിരുന്നു താരം. ഇതിനിടെയാണ് അഗ്വേറോ സഞ്ചരിച്ചിരുന്ന കാര്‍ പാതയോരത്തെ കമ്പിയില്‍ ഇടിച്ചത്. അഗ്വേറോയ്ക്ക് എത്രകാലം വിശ്രമം എടുക്കേണ്ടിവരുമെന്ന കാര്യം ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടില്ല. ഒക്ടോബര്‍ അഞ്ചിനും പത്തിനുമായി പെറുവിനും ഇക്വഡോറിനുമെതിരായി നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനന്‍ ടീമിനൊപ്പം അഗ്വേറോയുണ്ടാകില്ലെന്നാണ് സൂചനകള്‍.