LiveTV

Live

International

ഉറുദുഗാന്‍റെ പ്രസംഗത്തിനിടെ പ്രതിഷേധക്കാരും അനുകൂലികളും തമ്മില്‍ കയ്യേറ്റം

ഉറുദുഗാന്‍റെ പ്രസംഗത്തിനിടെ പ്രതിഷേധക്കാരും അനുകൂലികളും തമ്മില്‍ കയ്യേറ്റം
Summary
തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയിബ് ഉറുദുഗാന്‍റെ ന്യൂയോര്‍ക്കിലെ പരിപാടിക്കിടെ നാടകീയ സംഭവങ്ങള്‍.

തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയിബ് ഉറുദുഗാന്‍റെ ന്യൂയോര്‍ക്കിലെ പരിപാടിക്കിടെ നാടകീയ സംഭവങ്ങള്‍. പരിപാടി തടസപ്പെടുത്താനെത്തിയ പ്രതിഷേധക്കാരും ഉറുദുഗാന്‍ അനുകൂലികളും തമ്മില്‍ കയ്യേറ്റമായി. സുരക്ഷാ ഉദ്യോഗസ്ഥരെത്തി പ്രതിഷേധക്കാരെ പുറത്താക്കി.

ഉറുദുഗാന്‍റെ പ്രസംഗത്തിനിടെ പ്രതിഷേധക്കാരും അനുകൂലികളും തമ്മില്‍ കയ്യേറ്റം

ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനാണ് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയിബ് ഉറുദുഗാന്‍ ന്യൂയോര്‍ക്കിലെത്തിയത്. തുര്‍ക്കിഷ് അമേരിക്കന്‍ നാഷണല്‍ സിറ്റിയറിങ് കമ്മിറ്റിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങള്‍. ഉറുദുഗാന്‍ പ്രസംഗിക്കാന്‍ തുടങ്ങിയപ്പോള്‍ രണ്ട് പേര്‍ മുദ്രാവാക്യം വിളിച്ച് പ്രസംഗം തടസപ്പെടുത്തി. അതോടെ ഉറുദുഗാന്‍ അനുകൂലികള്‍ ചേര്‍ന്ന് ഇരുവരേയും പുറത്താക്കാന്‍ ശ്രമം നടത്തി. ചിലര്‍ ഇരുവരേയും കയ്യേറ്റം ചെയ്യുകയും ചെയ്തു.

രണ്ട് തീവ്രവാദികള്‍ക്ക് വേണ്ടി കളയാനുള്ളതല്ല വിലപ്പെട്ട സമയമെന്ന് പ്രഖ്യാപിച്ച് ഉറുദുഗാന്‍ പ്രസംഗം തുടര്‍ന്നു. തുര്‍ക്കി പ്രസിഡന്‍റ് തന്‍റ്അടുത്ത സുഹൃത്താണെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.