LiveTV

Live

International

ഈ കുഞ്ഞിനെ കണ്ടവരുണ്ടോ... സോഷ്യല്‍മീഡിയയില്‍ വൈറലായി കുഞ്ഞുബാല്യം

ഈ കുഞ്ഞിനെ കണ്ടവരുണ്ടോ... സോഷ്യല്‍മീഡിയയില്‍ വൈറലായി കുഞ്ഞുബാല്യം
Summary
റോഡരികില്‍ നിരത്തിവെച്ച പച്ചക്കറിക്ക് മുന്നിലിരുന്ന് ഉറങ്ങുന്ന കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

പച്ചക്കറി വില്‍പ്പനക്കിടെ ഉറങ്ങിപ്പോയ പിഞ്ചു ബാലന് വേണ്ടിയുള്ള തെരച്ചിലിലാണ് സോഷ്യല്‍ മീഡിയ. റോഡരികില്‍ നിരത്തിവെച്ച പച്ചക്കറിക്ക് മുന്നിലിരുന്ന് ഉറങ്ങുന്ന കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കുഞ്ഞിനെ ദത്തെടുക്കാനും സഹായങ്ങള്‍ ചെയ്യാനും ഫിലിപ്പൈനി ചലച്ചിത്ര താരം എത്തിയതോടെ കുഞ്ഞിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സോഷ്യല്‍ മീഡിയ.

ഈ കുഞ്ഞിനെ കണ്ടവരുണ്ടോ... സോഷ്യല്‍മീഡിയയില്‍ വൈറലായി കുഞ്ഞുബാല്യം

ഇങ്ങനെയൊരു കുഞ്ഞിനെ ജീവനോടെ കണ്ടവരുണ്ടോയെന്ന് അന്വേഷിച്ച് നടക്കുകയാണ് സോഷ്യല്‍ മീഡിയ. പച്ചക്കറി വില്‍ക്കാനിറങ്ങിയ കുഞ്ഞുബാല്യം ജോലിക്കിടെ ഉറങ്ങിപ്പോയ ചിത്രം കഴിഞ്ഞദിവസമാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ഫിലിപ്പൈനി ചലച്ചിത്ര താരം ഷാരോണ്‍ സുനേറ്റ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തതോടെ ചിത്രം വൈറലായി. അവന്‍റെ കൈയിലുള്ള മുഴുവന്‍ പച്ചക്കറിയും എനിക്ക് വേണം അവനെ ദത്തെടുക്കാനും പഠനച്ചെലവ് പൂര്‍ണമായി ഏറ്റെടുക്കാനും ഞാന്‍ തയാറാണെന്നും നടി കുറിച്ചു. ഇതോടെ കുഞ്ഞിനായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമായി.
എന്നാല്‍ കുട്ടി എവിടത്തുകാരനാണെന്ന് ഇപ്പോഴും അവ്യക്തമായി തുടരുകയാണ്. ഫിലിപ്പൈന്‍സ് സ്വദേശിയാണെന്ന് ആരൊക്കെയോ കമന്‍റ് ചെയ്തതോടെ ആ വഴിക്കായി തിരച്ചില്‍.

കുട്ടിയുടെ മുന്നിലിരിക്കുന്ന പച്ചക്കറി ഫിലിപ്പീന്‍സുകാര്‍ ഉപയോഗിക്കാറില്ലെന്നും അതുകൊണ്ട് കുട്ടിയുടെ സ്വദേശം വേറെയെവിടെയെങ്കിലും ആണോയെന്നും ചിലര്‍ സംശയിക്കുന്നുണ്ട്. ഇതിനിടെ കുട്ടി അരുണാചല്‍പ്രദേശ് സ്വദേശിയാണെന്ന സംശയം ശക്തമായിരിക്കുകയാണ്. എന്തായാലും കുഞ്ഞിനെ കുറിച്ച് അറിയാവുന്നവര്‍ എത്രയും പെട്ടെന്ന് വിവരമറിയിക്കണമെന്നാവശ്യപ്പെട്ട് സന്നദ്ധസംഘടനകളും ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ്.