LiveTV

Live

International

ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത റോഹിങ്ക്യകളുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞു

ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത റോഹിങ്ക്യകളുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞു
Summary
മ്യാന്‍മര്‍ വിടുന്നവരുടെ എണ്ണം ഭീതിതമായ രീതിയില്‍ വര്‍ധിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥികള്‍ക്കായുള്ള ഏജന്‍സി വ്യക്തമാക്കി

രണ്ടാഴ്ചക്കിടെ മ്യാന്‍മറില്‍ നിന്ന് ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത റോഹിങ്ക്യകളുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞു. മ്യാന്‍മര്‍ വിടുന്നവരുടെ എണ്ണം ഭീതിതമായ രീതിയില്‍ വര്‍ധിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥികള്‍ക്കായുള്ള ഏജന്‍സി വ്യക്തമാക്കി.

ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത റോഹിങ്ക്യകളുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞു

സൈന്യം നടത്തുന്ന അതിക്രമങ്ങള്‍ സഹിക്കവയ്യാതെ മ്യാന്‍മര്‍ വിടുന്ന റോഹിങ്ക്യകളുടെ എണ്ണം ദിനം തോറും വര്‍ധിക്കുകയാണ്. ആഗസ്ത് 25 ന് ശേഷം മാത്രം ബംഗ്ലാദേശിലേക്ക് പലായനം ചെയ്തവര്‍ രണ്ട് ലക്ഷത്തി എഴുപതിനായിരം കടന്നെന്ന് അഭയാര്‍ഥികള്‍ക്കായുള്ള ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പറയുന്നു. രഖൈനില്‍ പതിനായിരത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടതായും നിരവധി പേര്‍ കൂട്ടബലാല്‍സംഗത്തിനിരയായതായും ഐക്യരാഷ്ട്രസഭയുടെ കണക്കിലുണ്ട്.

സൈന്യത്തിന്റെയും തീവ്രബുദ്ധമതവാദികളുടെയും അതിക്രമങ്ങളെ തുടക്കം മുതല്‍ ന്യായീകരിക്കുകയാണ് സമാധാന നോബേല്‍ സമ്മാന ജേതാവുകൂടിയയ മ്യാന്‍മര്‍ നേതാവ് ആങ് സാന്‍ സൂചി. നിലവില്‍ രാജ്യത്തുള്ള റോഹിങ്ക്യകളെ പോലും തിരിച്ചയക്കുമെന്ന് ഇന്ത്യയും ബംഗ്ലാദേശം പ്രഖ്യപിച്ചുകഴിഞ്ഞു. ഐക്യരാഷ്ട്രസഭയുടെ ഇടപെടലുകളൊന്നും യാതൊരു ഗുണവും ചെയ്തിട്ടില്ല. തുര്‍ക്കിക്ക് പുറമെ മറ്റ് ലോകരാഷ്ട്രങ്ങളൊന്നും തന്നെ ഇവരുടെ പ്രശ്നത്തില്‍ ഇതുവരെ ഇടപെട്ടിട്ടുമില്ല. തുര്‍ക്കി വിദേശകാര്യ മന്ത്രിയും റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ ഭാര്യയും ബംഗ്ലദേശിലെ അഭയാര്‍ഥികളെ സന്ദര്‍ശിച്ചു.

ഇനിയം ലോകം നിസ്സംഗത കാണിച്ചാല്‍ 1995 ലെ സെബ്രനിക്ക മുസ്ലിം കൂട്ടക്കൊലക്ക് സമാനമാകും തങ്ങളുടെ സ്ഥിതിയെന്ന് റോഹിങ്ക്യകള്‍ പറയുന്നു. ലോകമെങ്ങുമുള്ള മുസ്‍‍ലിങ്ങള്‍ റോഹിങ്ക്യകളെ സഹായിക്കാന്‍ രംഗത്ത് വരണമെന്നും വെള്ളിയഴ്ച പ്രസംഗങ്ങളിലും പ്രാര്‍ഥനയിലും ഇക്കാര്യം പ്രത്യേകം പരാമര്‍ശിക്കണമെന്നും ആഗോള മുസ്‍ലിം പണ്ഡിത സഭ ആവശ്യപ്പെട്ടു.