LiveTV

Live

International

കടലിലിറങ്ങിയ കൗമാരക്കാരന്റെ കാല്‍ ചെറുജീവികള്‍ ഭക്ഷണമാക്കി

കടലിലിറങ്ങിയ കൗമാരക്കാരന്റെ കാല്‍ ചെറുജീവികള്‍ ഭക്ഷണമാക്കി
Summary
മിനുറ്റുകള്‍ക്ക് ശേഷം നോക്കിയപ്പോഴാണ് യുദ്ധത്തിലെ പരിക്കുകളെ പോലും വെല്ലുന്ന തരത്തില്‍ ചോരയൊലിക്കുന്ന സ്വന്തം കാല്‍ കണ്ടത്...

കടലില്‍ കാല്‍ കഴുകാനിറങ്ങിയ 16കാരന്‍ സാം കാനിസേക്കാണ് പേടിപ്പിക്കുന്ന അനുഭവമുണ്ടായത്. കാല്‍ കഴുകി കരക്കെത്തി മിനുറ്റുകള്‍ കഴിഞ്ഞപ്പോഴാണ് കാലില്‍ നിന്ന രക്തം ഒഴുകുന്നതായി കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലേക്കെത്തിയെങ്കിലും ആശുപത്രി അധികൃതര്‍ക്കും കാരണമെന്താണെന്ന് മനസിലാകാതിരുന്നത് ആശങ്ക വര്‍ധിപ്പിച്ചു.

കടലിലിറങ്ങിയ കൗമാരക്കാരന്റെ കാല്‍ ചെറുജീവികള്‍ ഭക്ഷണമാക്കി

ആസ്‌ത്രേലിയക്കാരനായ സാം കാനിസേക്കിനാണ് ഹൊറര്‍ സിനിമകളെ വെല്ലുന്ന അനുഭവം ജീവിതത്തിലുണ്ടായത്. ഫുട്‌ബോള്‍ കളി കഴിഞ്ഞ് വൈകീട്ട് വീടിനടുത്തുള്ള കടലില്‍ കാല്‍ കഴുകാനിറങ്ങിയതാമ് സാം. കാല്‍ കഴുകി പുറത്തെത്തിയിട്ടും കാര്യമായ പ്രത്യേകതകളൊന്നും തോന്നിയില്ല. മിനുറ്റുകള്‍ക്ക് ശേഷം നോക്കിയപ്പോഴാണ് യുദ്ധത്തിലെ പരിക്കുകളെ പോലും വെല്ലുന്ന തരത്തില്‍ ചോരയൊലിക്കുന്ന സ്വന്തം കാല്‍ കണ്ടത്.

രണ്ട് ആശുപത്രികളിലേക്ക് സാമിനെ എത്തിച്ചെങ്കിലും ഇവര്‍ക്കാര്‍ക്കും എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് തിരിച്ചറിയാനായില്ല. പിന്നീട് സാമിന്റെ പിതാവ് ഇതേ കടലിലെത്തി മാംസഭുക്കുകളായ ചെറുജീവികളെ കണ്ടെത്തുകയായിരുന്നു. വല ഉപയോഗിച്ച് പിടികൂടിയ ഈ ചെറുജീവികളെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.

അപൂര്‍വ്വയിനം കടല്‍ചെള്ളുകളാണ് ഇതെന്ന് സമുദ്ര ജീവശാസ്ത്രജ്ഞയായ ഡോ. ജെനിഫര്‍ സ്മിത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവമാണെന്നും പിരാനകളെ പോലെ മനുഷ്യരേയോ മറ്റു ജീവികളേയോ കാത്തിരുന്ന് ആക്രമിക്കുന്നവയല്ല ഇത്തരം ചെറുജീവികളെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. എന്തായാലും മേഖലയില്‍ ഇതും സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കി ആശങ്ക വര്‍ധിപ്പിക്കേണ്ടതില്ലെന്നാണ് അധികൃതരുടെ തീരുമാനം.