LiveTV

Live

International

ഉത്തര കൊറിയയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക്ക് മിസൈല്‍ പരാജയമായിരുന്നുവെന്ന് അമേരിക്ക

ഉത്തര കൊറിയയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക്ക് മിസൈല്‍ പരാജയമായിരുന്നുവെന്ന് അമേരിക്ക
Summary
മിസൈല്‍ തിരികെ പ്രവേശിക്കുന്നതിന് മുന്‍പ് പൊട്ടിത്തെറിച്ചുവെന്ന് അമേരിക്ക ആരോപിച്ചു

ഉത്തര കൊറിയ അവസാനമായി പരീക്ഷിച്ച അത്യാധുനിക ഭൂഖണ്ഡാന്തര ബാലിസ്റ്റിക്ക് മിസൈല്‍ പരാജയമായിരുന്നുവെന്ന് അമേരിക്ക. മിസൈല്‍ തിരികെ പ്രവേശിക്കുന്നതിന് മുന്‍പ് പൊട്ടിത്തെറിച്ചുവെന്ന് അമേരിക്ക ആരോപിച്ചു.

ഉത്തര കൊറിയയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക്ക് മിസൈല്‍ പരാജയമായിരുന്നുവെന്ന് അമേരിക്ക

അത്യാധുനിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക്ക് മിസൈലായ ICBMന്റെ രണ്ടാം ഘട്ടം, ഉത്തര കൊറിയ പരീക്ഷിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് അമേരിക്കയുടെ നിരീക്ഷണം. മിസൈല്‍ സാങ്കേതിക രംഗത്ത് ഉത്തര കൊറിയ പൂര്‍ണമായും മുന്നേറിയിട്ടില്ലെന്ന് അമേരിക്ക വ്യക്തമാക്കി.‌ മിസൈല്‍ പരീക്ഷണം പരാജയമായിരുന്നു എന്ന് ആരോപിച്ച അമേരിക്ക, തങ്ങളെ വെല്ലാന്‍ കൊറിയക്ക് ഇനിയും ഒരുപാട് ദൂരം പോകാനുണ്ടെന്നും പരിഹസിച്ചു.

പരീക്ഷണത്തിന്റെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അമേരിക്കയുടെ നിരീക്ഷണം. അത്യാധുനിക ആണവ മിസൈലുകള്‍ ആകാശത്ത് നിന്ന് വിക്ഷേപിച്ച ശേഷം മിസൈല്‍ വാഹനത്തിന്റെ ബാക്കി ഭാഗം തിരികെ ഇറക്കാനായിരുന്നില്ല. ഈ സാങ്കേതികത ഉത്തര കൊറിയക്ക് അന്യമാണെന്നാണ് അമേരിക്കന്‍ വാദം. അവസാനമായി കൊറിയ വിക്ഷേപിച്ച മിസൈല്‍ ആകാശത്ത് പൊട്ടിത്തെറിച്ചതിന്റെ ദൃശ്യങ്ങള്‍ ഇതിന് തെളിവായും യുഎസ് മുന്നോട്ട് വെക്കുന്നു. ശനിയാഴ്ച വിക്ഷേപിച്ച മിസൈലിന്റെ ദൃശ്യങ്ങളാണിത്.

മിസൈലുകള്‍ വിക്ഷേപിച്ച് അഞ്ച് കിലോ മീറ്ററോളം പിന്നിട്ടപ്പോഴാണ് വാഹനം പൊട്ടിത്തെറിച്ചതെന്നും ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ മിസൈല്‍ സാങ്കേതികരംഗത്ത് ഇത്ര ദൂരം പിന്നിട്ട കൊറിയക്ക് ഈ ന്യൂനതകള്‍ ഉത്തര കൊറിയക്ക് വലിയ വെല്ലുവിളി ആയേക്കില്ലെന്നും യുഎസ് ആശങ്ക പ്രകടിപ്പിച്ചു. ജൂലൈ നാലിന് പരീക്ഷിച്ച ആദ്യ മിസൈലും, ശനിയാഴ്ച പരീക്ഷിച്ച രണ്ടാമത്തെ മിസൈലും അമേരിക്കയെ തകര്‍ക്കാന്‍ കെല്‍പ്പുള്ളതാണ് എന്ന അവകാശവാദമായിരുന്നു ഉത്തര കൊറിയ ഉന്നയിച്ചിരുന്നത്. എന്നാല്‍ ഇത് തള്ളിയാണ് യുഎസ് രംഗത്തെത്തിയത്.