LiveTV

Live

International

മൌണ്ട് ബ്ലാങ്കില്‍ കണ്ടെത്തിയ മനുഷ്യാവശിഷ്ടങ്ങള്‍ എയര്‍ ഇന്ത്യ യാത്രക്കാരുടേതാകാമെന്ന് റിപ്പോര്‍ട്ട്

മൌണ്ട് ബ്ലാങ്കില്‍ കണ്ടെത്തിയ മനുഷ്യാവശിഷ്ടങ്ങള്‍ എയര്‍ ഇന്ത്യ യാത്രക്കാരുടേതാകാമെന്ന് റിപ്പോര്‍ട്ട്
Summary
എയര്‍ ഇന്ത്യയുടെ ബോയിഭ് 707 വിമാനം മൌണ്ട് ബ്ലാങ്കിന് സമീപം തകര്‍ന്ന് വീണിരുന്നു. വിമാനത്തിലുണ്ടായിരുന്ന 117 പേരും അപകടത്തില്‍ മരിക്കുകയും ചെയ്തിരുന്നു. 1950ല്‍ 48 പേരുടെ മരണത്തില്‍ കലാശിച്ച് മറ്റൊരു

ആള്‍പ്‍സ് കൊടുമുടിയിലെ മൌണ്ട് ബ്ലാങ്കില്‍ കണ്ടെത്തിയ മനുഷ്യാവശിഷ്ടങ്ങള്‍ നേരത്ത മേഖലയില്‍ തകര്‍ന്നു വീണ എയര്‍ ഇന്ത്യ വിമാനങ്ങളിലെ യാത്രക്കാരുടേതാകുമന്ന് സൂചന. 1966 ല്‍ മുംബൈയില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യയുടെ ബോയിഭ് 707 വിമാനം മൌണ്ട് ബ്ലാങ്കിന് സമീപം തകര്‍ന്ന് വീണിരുന്നു. വിമാനത്തിലുണ്ടായിരുന്ന 117 പേരും അപകടത്തില്‍ മരിക്കുകയും ചെയ്തിരുന്നു. 1950ല്‍ 48 പേരുടെ മരണത്തില്‍ കലാശിച്ച് മറ്റൊരു എയര്‍ ഇന്ത്യ വിമാനം ഇവിടെ തകര്‍ന്നു വീണിരുന്നു.

മൌണ്ട് ബ്ലാങ്കില്‍ കണ്ടെത്തിയ മനുഷ്യാവശിഷ്ടങ്ങള്‍ എയര്‍ ഇന്ത്യ യാത്രക്കാരുടേതാകാമെന്ന് റിപ്പോര്‍ട്ട്

വിമാന ദുരന്തങ്ങളുടെ അധികരിച്ച് മൌണ്ട് ബ്ലാങ്കില്‍ വര്‍ഷങ്ങളായി തെരച്ചില്‍ നടത്തുന്ന ഡാനിയേല്‍ റൌച്ചാണ് മലമുകളില്‍ നിന്നും മനുഷ്യ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഒരു കൈയും കാലിന്‍റെ മുകള്‍ ഭാഗവുമാണ് കണ്ടെത്തിയിട്ടുള്ളത്. രണ്ട് ശരീരഭാഗങ്ങളും ഒരു വ്യകതിയുടേതാകണമെന്നില്ലെന്നാണ് വിലയിരുത്തല്‍. ഇവ യാത്രക്കാരുടേതാകാമെന്നും രണ്ട് വിമാനത്തിലേതാകാമെന്നും ഇത് സംബന്ധിച്ച് പഠനം നടത്തുന്ന സ്റ്റീഫന്‍ ബോസാണ്‍ പറഞ്ഞു.

75 വര്‍ഷം മുമ്പ് ആള്‍പ്‍സില്‍ കാണാതായ ദമ്പതികളുടെ ശരീര അവശിഷ്ടങ്ങള്‍ പത്ത് ദിവസം മുമ്പ് കണ്ടെത്തിയിരുന്നു.

മൌണ്ട് ബ്ലാങ്കില്‍ കണ്ടെത്തിയ മനുഷ്യാവശിഷ്ടങ്ങള്‍ എയര്‍ ഇന്ത്യ യാത്രക്കാരുടേതാകാമെന്ന് റിപ്പോര്‍ട്ട്