LiveTV

Live

International

സിഗരറ്റിലെ നിക്കോട്ടിന്റെ അളവ് കുറക്കാനുള്ള നടപടികള്‍ അമേരിക്ക ശക്തമാക്കുന്നു

സിഗരറ്റിലെ നിക്കോട്ടിന്റെ അളവ് കുറക്കാനുള്ള നടപടികള്‍ അമേരിക്ക ശക്തമാക്കുന്നു
Summary
പകരം ആരോഗ്യത്തിന് ദോഷകരമല്ലാത്ത ഇലക്ട്രോണിക് -സിഗരറ്റുകള്‍ വ്യാപകമാക്കാനാണ് യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ നീക്കം

സിഗരറ്റിലെ നിക്കോട്ടിന്റെ അളവ് കുറക്കാനുള്ള നടപടികള്‍ അമേരിക്ക ശക്തമാക്കുന്നു. പകരം ആരോഗ്യത്തിന് ദോഷകരമല്ലാത്ത ഇലക്ട്രോണിക് -സിഗരറ്റുകള്‍ വ്യാപകമാക്കാനാണ് യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ നീക്കം.

സിഗരറ്റിലെ നിക്കോട്ടിന്റെ അളവ് കുറക്കാനുള്ള നടപടികള്‍ അമേരിക്ക ശക്തമാക്കുന്നു

പുകവലിയില്‍ ആളുകള്‍ അടിപ്പെട്ടുപോകുന്നതിന്റെ പ്രധാനകാരണം സിഗരറ്റുകളില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ എന്ന രാസവസ്തുവാണ്. നിക്കോട്ടിന്റെ അളവ് കുറച്ച് പുകവലി ആസക്തി കുറക്കാനാണ് യുഎസ്.ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ പുതിയ തീരുമാനം.

എഫ്ഡിഎയുടെ പുതിയ തീരുമാനം രാജ്യത്തെ പുകയില ഉല്‍പാദക കന്പനികളെ ആശങ്കയിലാക്കിയിട്ടുണ്ട്. പുകവലിയിലെ ആസക്തി ഇല്ലാതാകാന്‍ ഇ-സിഗരറ്റിലേക്ക് മാറാനാണ് എഫ്ഡിഐ കമ്മിഷണര്‍ സ്കോട്ട് ഗോട്ട് ലീബിന്റെ അഭിപ്രായം. ദ്രവരൂപത്തിലുള്ള ഇന്ധനം നിറക്കുന്ന പുകയുല്‍പാദിപ്പിക്കുന്ന ഉപകരണമാണ് ഇ-സിഗരറ്റുകള്‍.

സിഗരറ്റ് കമ്പനികള്‍ക്ക് മൂന്ന് വര്‍ഷവും ഇ-സിഗരറ്റ് കമ്പനികള്‍ക്ക് നാല് വര്‍ഷത്തെ സമയവുമാണ് ഇതിനായി എഫ്ഡിഐ അനുവദിച്ചത്. സിഗരറ്റിലെ നിക്കോട്ടിന്റെ അളവ് നിയന്ത്രിക്കാനുള്ള അധികാരം 2009 മുതല്‍ എഫിഡിഎക്കാണെങ്കിലും ഇതാദ്യമായാണ് ഏജന്‍സിയുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു നീക്കമുണ്ടാകുന്നത് .