LiveTV

Live

International

ജീവനെടുത്ത സ്ഫോടനത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഫോട്ടോഗ്രാഫര്‍, അവസാന സ്നാപ്പില്‍ തെളിഞ്ഞത് മരണ നിമിഷം

ജീവനെടുത്ത സ്ഫോടനത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഫോട്ടോഗ്രാഫര്‍, അവസാന സ്നാപ്പില്‍ തെളിഞ്ഞത് മരണ നിമിഷം
Summary
തീ ഗോളങ്ങള്‍ പകര്‍ത്തുന്നതിനിടെ അവള്‍ ഓര്‍മ്മയായി മാറി. സ്വന്തം ജീവിതത്തിലെ അവസാന നിമിഷങ്ങളും സന്തത സഹചാരിയായ കാമറയിലേക്ക് പകര്‍ത്തിയെടുത്ത് കൊണ്ട്.

സ്വന്തം ജീവന്‍ നഷ്ടമായ സ്ഫോടനം പകര്‍ത്തി ഓര്‍മ്മയാകുക എന്നത് ഒരു ഫോട്ടോഗ്രാഫറെ സംബന്ധിച്ചിടത്തോളം അനശ്വരതയിലേക്കുള്ള പടവാണ്. ഹില്‍ഡ ക്ലെയ്ടണ്‍ എന്ന അമേരിക്കന്‍ ഫോട്ടോഗ്രാഫര്‍ തന്‍റെ ജീവന്‍റെ അവസാന നിമിഷങ്ങളിലും കാമറയില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു. അമേരിക്കന്‍ പട്ടാളക്കാര്‍ അഫ്ഗാന്‍ സേനക്ക് പരിശീലനം നല്‍കുന്പോള്‍ ഓരോ ചലനവും ഒപ്പിയെടുത്ത് സൈന്യത്തോടൊപ്പമായിരുന്നു അവര്‍. ഒടുവില്‍ അബദ്ധത്തില്‍ നടന്ന ഒരു സ്ഫോടനത്തിനു നേരെയും ഹില്‍ഡയുടെ കാമറ തിരിഞ്ഞു. തീ ഗോളങ്ങള്‍ പകര്‍ത്തുന്നതിനിടെ അവള്‍ ഓര്‍മ്മയായി മാറി. സ്വന്തം ജീവിതത്തിലെ അവസാന നിമിഷങ്ങളും സന്തത സഹചാരിയായ കാമറയിലേക്ക് പകര്‍ത്തിയെടുത്ത് കൊണ്ട്. 2013 ജൂലൈ മൂന്നിന് നടന്ന ആ അപകടത്തിന്‍റെ ദൃശ്യങ്ങള്‍ അമേരിക്കന്‍ സേന അടുത്തിടെയാണ് പുറത്തിവിട്ടത്. അവ പകര്‍ത്തിയ ഹില്‍ഡയുടെ അവസാന ചിത്രമെന്ന പരിചയപ്പെടുത്തലിലൂടെ.

കോന്പാറ്റ് കാമറ സൈനിക വിഭാഗത്തിലെ അംഗമായിരുന്നു 22 കാരിയായ ഹില്‍ഡ. അഫ്ഗാനിലെ ലഗ്മാന്‍ പ്രവിശ്യയില്‍ പരിശീലനത്തിടെ നടന്ന അപകടത്തില്‍ നാല് അഫ്ഗാന്‍ സൈനികരും കൊല്ലപ്പെട്ടിരുന്നു.