LiveTV

Live

International

ചൈനയില്‍ ഇനി മുതല്‍ ഈ മുസ്‍ലിം പേരുകള്‍ കുഞ്ഞുങ്ങള്‍ക്കിടാന്‍ കഴിയില്ല

ചൈനയില്‍ ഇനി മുതല്‍ ഈ മുസ്‍ലിം പേരുകള്‍ കുഞ്ഞുങ്ങള്‍ക്കിടാന്‍ കഴിയില്ല
Summary
ചൈനയിലെ മുസ്‍ലിം മേധാവിത്വമുള്ള പ്രദേശമായ ഷിന്‍ജിയാങില്‍ നവജാത ശിശുക്കള്‍ക്ക് ചില മുസ്‍ലിം പേരുകള്‍ ഇടുന്നത് നിരോധിച്ചു.

ചൈനയിലെ മുസ്‍ലിം മേധാവിത്വമുള്ള പ്രദേശമായ ഷിന്‍ജിയാങില്‍ നവജാത ശിശുക്കള്‍ക്ക് ചില മുസ്‍ലിം പേരുകള്‍ ഇടുന്നത് നിരോധിച്ചു. സാധാരണയായി കുഞ്ഞുങ്ങള്‍ക്കിടാറുള്ള ചില മുസ്‍ലിം പേരുകള്‍ക്ക് മാത്രമാണ് വിലക്ക്. ചൈനീസ് അധികൃതര്‍ പുറത്തിറക്കിയ പട്ടികയില്‍ മൊത്തം 29 പേരുകളാണ് നിരോധിച്ചതായി ഉത്തരവുള്ളത്.

ചൈനയില്‍ ഇനി മുതല്‍ ഈ മുസ്‍ലിം പേരുകള്‍ കുഞ്ഞുങ്ങള്‍ക്കിടാന്‍ കഴിയില്ല

ഇസ്‍ലാം, ഖുര്‍ആന്‍, മക്ക, ഇമാം, സദ്ദാം, ഹജ്ജ്, മദീന, ജിഹാദുമായി ബന്ധമുള്ള മറ്റു പേരുകള്‍ എന്നിവയാണ് പട്ടികയുള്ളത്. ഇതേസമയം, മറ്റു നിഷ്‍പക്ഷമായ മുസ്‍ലിം പേരുകള്‍ക്ക് നിരോധമില്ലെന്നും അധികൃതര്‍ പറയുന്നു. ഷിന്‍ജിയാങിലെ ഉയിഗര്‍ മുസ്‍ലിം വിഭാഗങ്ങള്‍ക്കിടയില്‍ സര്‍വ സാധാരണമായ പേരുകള്‍ക്കാണ് ചൈനീസ് അധികൃതര്‍ നിരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മതവികാരം പ്രോത്സാഹിപ്പിക്കുന്ന പേരുകള്‍ക്ക് തടയിടുകയെന്നതാണ് വിലക്കിന് പിന്നില്‍. നിരോധം മാതാപിതാക്കള്‍ ലംഘിച്ചാല്‍ കുട്ടികള്‍ക്ക് സര്‍ക്കാരിന്റെ ഔദ്യോഗിക പട്ടികയില്‍ ഇടമുണ്ടാകില്ല. അതായത് വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികം തുടങ്ങിയ സര്‍ക്കാരിന്റേതായ ഒരു പരിരക്ഷയും കുഞ്ഞുങ്ങള്‍ക്കുണ്ടായിരിക്കില്ല. ഷിന്‍ജിയാങിലെ 45 ശതമാനത്തോളം വരുന്ന ഉയിഗര്‍ മുസ്‍ലിം വിഭാഗത്തെ ഭീകരവാദത്തില്‍ നിന്നു സംരക്ഷിക്കുന്നതിന്റെ ഭാഗം കൂടിയാണ് നിരോധമെന്ന് അധികൃതര്‍ പറയുന്നു. നേരത്തെ ചൈനയിലെ മുസ്‍ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ മുസ്‍ലിം സ്ത്രീകള്‍ ബുര്‍ഖ ധരിക്കുന്നതിനും പുരുഷന്‍മാര്‍ക്ക് താടിയും മീശയും നീട്ടി വളര്‍ത്തുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.