LiveTV

Live

International

ഇസ്രയേല്‍ ജയിലുകളിലെ ഫലസ്തീന്‍ രാഷ്ട്രീയ തടവുകാര്‍ നിരാഹാരം തുടരുന്നു

ഇസ്രയേല്‍ ജയിലുകളിലെ ഫലസ്തീന്‍ രാഷ്ട്രീയ തടവുകാര്‍ നിരാഹാരം തുടരുന്നു
Summary
നിയമമനുസരിച്ചുള്ള അവകാശങ്ങൾ ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.

ഇസ്രയേലിലെ ജയിലുകളില്‍ കഴിയുന്ന 1500 ഫലസ്തീന്‍ രാഷ്ട്രീയ തടവുകാര്‍ നിരാഹാര സമരം തുടരുന്നു. നിയമമനുസരിച്ചുള്ള അവകാശങ്ങൾ ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് ഫലസ്തീനികള്‍ വെസ്റ്റ്ബാങ്കില്‍ സംഘടിപ്പിച്ച റാലിക്കിടെ സമരക്കാരും ഇസ്രയേല്‍ സൈന്യവും തമ്മില്‍ ഏറ്റുമുട്ടി.

ഇസ്രയേലിലെ ജയില്‍ കഴിയുന്ന ഫലസ്തീന്‍ നേതാവ് മര്‍വാന്‍ ബര്‍ഗൂഥിയാണ് കഴിഞ്ഞ ദിവസം നിരാഹാര സമരത്തിന് ആഹ്വാനം ചെയ്തത്. ഇസ്രയേല്‍ ജയിലുകളില്‍ ഫലസ്തീനികള്‍ക്കെതിരെ തുടരുന്ന അവഗണന അവസാനിപ്പിക്കുക, വിചാരണ കൂടാതെ ഫലസ്തീനികളെ ജയിലിലടക്കുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സമരത്തിന് പിന്തുണയുമായി വെസ്റ്റ് ബാങ്കില്‍ സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍‌ക്ക് പരിക്കേറ്റു. ജയിലില്‍ കിടക്കുന്ന ഫലസ്തീനികള്‍ക്ക് നീതി ലഭിക്കുന്നത് വരെ പുറത്ത് സമരം തുടരുമെന്ന് റാലിയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

ജയിലുകളില്‍ ഫലസ്തീനികള്‍ക്ക് എല്ലാ സൌകര്യങ്ങളും നല്‍കുന്നുണ്ടെന്നും ഇപ്പോള്‍ നടക്കുന്ന സമരത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നുമാണ് ഇസ്രയേലിന്‍റെ വാദം.