LiveTV

Live

International

ലിബിയന്‍ തീരത്ത് റബര്‍ ബോട്ടിലെത്തിയ അഭയാര്‍ഥിസംഘത്തെ സന്നദ്ധസംഘടനകള്‍ രക്ഷപ്പെടുത്തി

ലിബിയന്‍ തീരത്ത് റബര്‍ ബോട്ടിലെത്തിയ അഭയാര്‍ഥിസംഘത്തെ സന്നദ്ധസംഘടനകള്‍ രക്ഷപ്പെടുത്തി
Summary
മെഡിറ്ററേനിയന്‍ കടലില്‍ കുടുങ്ങിയ രണ്ടായിരത്തിലധികം അഭയാര്‍ഥികളേയാണ് രക്ഷപ്പെടുത്തിയത്

മെഡിറ്ററേനിയന്‍ കടലില്‍ കുടുങ്ങിയ രണ്ടായിരത്തിലധികം അഭയാര്‍ഥികളെ സന്നദ്ധസംഘടനകള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. ലിബിയന്‍ തീരത്ത് റബര്‍ ബോട്ടിലെത്തിയ അഭയാര്‍ഥിസംഘത്തെയാണ് രക്ഷപ്പെടുത്തിയത്.

ലിബിയന്‍ തീരത്ത് റബര്‍ ബോട്ടിലെത്തിയ അഭയാര്‍ഥിസംഘത്തെ സന്നദ്ധസംഘടനകള്‍ രക്ഷപ്പെടുത്തി

യൂറോപ്പിലേക്ക് അഭയം തേടിയിറങ്ങിയ 2074 അഭയാര്‍ഥികളെയാണ് ഒരുദിവസം കൊണ്ട് മാത്രം രക്ഷപ്പെടുത്തിയത്. ദിക്കറിയാതെ റബര്‍ ബോട്ടില്‍ നടുക്കടലില്‍ കുടുങ്ങിയ സംഘത്തെ 16 സന്നദ്ധസംഘടനകള്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സംഘത്തിലെ ഒരാള്‍ മരണപ്പെട്ടതായി അഭയാര്‍ഥി സന്നദ്ധസംഘടന പ്രതിനിധി വ്യക്തമാക്കി.

97 അഭയാര്‍ഥികളെ ലിബിയന്‍ തീരത്ത് സുരക്ഷസൈന്യം രക്ഷപ്പെടുത്തിയതിന്‍റെ തൊട്ടടുത്ത ദിവസമാണ് ഈ സംഭവം. അന്താരാഷ്ട്ര അഭയാര്‍ഥിസംഘടനയുടെ കണക്ക് പ്രകാരം ഈ വര്‍ഷംമാത്രം കടല്‍വഴി 32,000 അഭയാര്‍ഥികളാണ് യൂറോപ്പിലേക്കെത്തിയത്. ഇവരില്‍ 650ല്‍അധികം പേരെകാണാതാവുകയോ മരിക്കുകയോ ചെയ്തിട്ടുണ്ട്.