LiveTV

Live

International

ആസ്ട്രേലിയയിലുണ്ടായ ചുഴലിക്കാറ്റില്‍ രണ്ട് മരണം

ആസ്ട്രേലിയയിലുണ്ടായ ചുഴലിക്കാറ്റില്‍ രണ്ട് മരണം
Summary
ന്യൂ സൌത്ത് വെയ്‌ല്‍സ് സ്റ്റേറ്റിലെ ഒരുലക്ഷത്തിലധികം വീടുകള്‍ പൂര്‍ണായും ഇരുട്ടിലാണ്

ആസ്ട്രേലിയയുടെ പടിഞ്ഞാറന്‍ മേഖലയിലുണ്ടായ ചുഴലിക്കാറ്റില്‍ പെട്ട് രണ്ട് പേര്‍ മരിച്ചു. തുടരുന്ന കാറ്റിലും മഴയിലും കനത്ത നാശനഷ്ടമാണുണ്ടായത്. തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. പ്രധാന നഗരങ്ങളിലേക്കുള്ള റോഡ് ഗതാഗതം ഭാഗികമായി നിലച്ചു. ക്വൂന്‍സ്‌ലാന്‍ഡ് മേഖലയില്‍ കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ കാറ്റും മഴയും തുടരുകയാണ്.

മഴ തുടങ്ങിയതോടെ പലപ്രദേശങ്ങളിലും വെള്ളത്തിനിടയിലാണ്. വൈദ്യുതിബന്ധവും വിച്ഛേദിക്കപ്പെട്ടു. ന്യൂ സൌത്ത് വെയ്‌ല്‍സ് സ്റ്റേറ്റിലെ ഒരുലക്ഷത്തിലധികം വീടുകള്‍ പൂര്‍ണായും ഇരുട്ടിലാണ്. രാജ്യത്തെ ആറ് പ്രധാനനദികളിലും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. കഴിഞ്ഞ ദിവസം കാറ്റ് ശക്തിപ്രാപിച്ചപ്പോള്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ അധികൃതര്‍ സൌകര്യങ്ങള്‍ ഒരുക്കിയെങ്കിലും അത് പൂര്‍ണമായും ഫലപ്രദമായില്ല. കാറ്റില്‍ പെട്ട് പാലത്തില്‍ നിന്ന് കാണാതായ കാറിലുണ്ടായവരെന്ന് സംശയിക്കുന്ന രണ്ട് പേരുടെ മൃതദേഹം കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ന്യൂ സൌത്ത് വെയില്‍സിലെ കിഴിക്കന്‍ മേഖലയില്‍ നിന്ന് നിരവധി ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ഈ പ്രദേശത്ത് കാറ്റ് ഇനിയും ശക്തിപ്രാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ ആളുകളോട് ഒഴിഞ്ഞുപോകണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു,, ക്വീന്‍സ് ലാന്‍ഡിന്റെ വടക്കു കിഴക്കന്‍ മേഖലിയിലെ റോഡ് ഗതാഗതം നിലച്ചു. രണ്ട് പാലങ്ങള്‍ തകര്‍ന്നതോടെ മേഖല ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഇവിടേക്ക് അടിയന്തിര സഹായം എത്തിക്കുന്നതിനും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനും സാരമായ ബുദ്ധിമുട്ടുകള്‍ നേരടേണ്ടിവരുന്നതായി ദുരന്ത നിവാരണ സേന അറിയിച്ചു.