LiveTV

Live

International

ഫ്രഞ്ച് വലതുപക്ഷ പാര്‍ട്ടി പ്രസിഡന്‍റ് സ്ഥാനാര്‍ഥിക്കെതിരെ അഴിമതി ആരോപണങ്ങളുമായി മാധ്യമങ്ങള്‍

ഫ്രഞ്ച് വലതുപക്ഷ പാര്‍ട്ടി പ്രസിഡന്‍റ് സ്ഥാനാര്‍ഥിക്കെതിരെ അഴിമതി ആരോപണങ്ങളുമായി മാധ്യമങ്ങള്‍
Summary
ഫ്രാന്‍സോ ഫിലന്‍റെ ഭാര്യയും രണ്ടു മക്കളും ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍നിന്നും പണം തട്ടിയെടുത്തുവെന്നാണ് പുതിയ ആരോപണം

ഫ്രഞ്ച് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വലതുപക്ഷ പാര്‍ട്ടി സ്ഥാനാര്‍ഥി ഫ്രാന്‍സോ ഫിലനെതിരെ കൂടുതല്‍ തെളിവും ആരോപണങ്ങളുമായി മാധ്യമങ്ങള്‍. ഫിലന്റെ ഭാര്യയും മക്കളും നടത്തിയ അഴിമതിയുടെ കണക്കുകള്‍ സഹിതമാണ് മാധ്യമങ്ങള്‍ പുതിയ തെളിവുകള്‍ പുറത്ത് വിട്ടത്. ആരോപണങ്ങള്‍ പ്രതിരോധിക്കുന്നതിനിടെയാണ് പുതിയ തെളിവുകള്‍ പുറത്ത് വരുന്നത്. ഫ്രാന്‍സോ ഫിലന്‍റെ ഭാര്യയും രണ്ടു മക്കളും ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍നിന്നും പണം തട്ടിയെടുത്തുവെന്നാണ് പുതിയ ആരോപണം. വിവിധ ആളുകളില്‍നിന്നായി 9ലക്ഷം യൂറോ തട്ടിയെടുത്തുവെന്നാണിത്.

ആര്‍ക്കൊക്കെ, എപ്പോള്‍, എവിടെവെച്ച് എന്നതടക്കമുള്ള വിശദാംശങ്ങള്‍ സഹിതമാണ് മാധ്യമങ്ങളുടെ വെളിപ്പെടുത്തല്‍. തട്ടിപ്പിനിരയായവരുടെ മൊഴികളും ഇതോടൊപ്പമുണ്ട്. നേരത്തെ, ഇല്ലാത്ത പദവിയുണ്ടാക്കി ബന്ധുക്കള്‍ക്ക് ശമ്പളം നല്‍കിയെന്ന ആരോപത്തില്‍ പ്രതിരോധത്തിലായിരുന്നു ഫിലന്‍. ഇതില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് പുതിയ ആരോപണവും തെളിവുകളും പുറത്ത് വരുന്നത്. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഫിലന്‍ ഏറെ വിയര്‍ക്കും. നേരത്തെ വന്നിരുന്ന അഭിപ്രായ സര്‍വ്വേ പ്രകാരം ഫിലനായിരുന്നു മുന്നിട്ട് നിന്നിരുന്നത്.

അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നതോടെ ഫിലന്‍റെ ജനപ്രീതി കുറഞ്ഞതായാണ് സര്‍വെ ഫലങ്ങള്‍. ഏപ്രിലിലാണ് ഫ്രാന്‍സില്‍ തെരഞ്ഞെടുപ്പ്. ഫ്രഞ്ച് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഫ്രാന്‍സോ ഫിലന്‍റെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തില്‍ അഴിമതി ആരോപണം ഫിലന്‍റെ ജനപ്രീതി കുറച്ചു.