LiveTV

Live

International

മുസ്‍ലിംകള്‍ക്ക് പ്രവേശ വിലക്ക്; വിമാന കമ്പനികള്‍ ജീവനക്കാരെ മാറ്റുന്നു

മുസ്‍ലിംകള്‍ക്ക് പ്രവേശ വിലക്ക്; വിമാന കമ്പനികള്‍ ജീവനക്കാരെ മാറ്റുന്നു
Summary
അമേരിക്കയിലെ ട്രംപ് ഭരണകൂടം പ്രവേശനവിലക്ക് പ്രഖ്യാപിച്ച ഏഴ് മുസ്‍ലിം രാജ്യങ്ങളില്‍ നിന്നുള്ള പൈലറ്റുമാരെയും എയര്‍ഹോസ്റ്റസ് അടക്കമുള്ള ക്രൂ അംഗങ്ങളെയും മാറ്റി നിശ്ചയിക്കുന്ന ജോലി പുരോഗമിക്കുകയാണെന്ന് വിമാനകമ്പനികള്‍ അറിയിച്ചു

വിവിധ മുസ‍്‍ലിം രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ട്രംപ് ഭരണകൂടം അമേരിക്കയിലേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ ഡോണള്‍ഡ് ട്രംപിന്റെ പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ വിമാന കമ്പനികള്‍ മുസ്‍ലിം ജീവനക്കാരുടെ ഡ്യൂറ്റി മാറ്റി നിശ്ചയിക്കുന്നു. അമേരിക്കയിലേക്ക് പറക്കുന്ന വിമാനത്തിലെ ജോലിയില്‍ നിന്ന് വിലക്ക് നേരിടുന്ന രാജ്യങ്ങളില്‍ നിന്നുള്ള പൈലറ്റിനെയും എയര്‍ഹോസ്റ്റസുമാരെയും മാറ്റി നിശ്ചയിക്കുകയാണ്.

അമേരിക്കയിലെ ട്രംപ് ഭരണകൂടം പ്രവേശനവിലക്ക് പ്രഖ്യാപിച്ച ഏഴ് മുസ്‍ലിം രാജ്യങ്ങളില്‍ നിന്നുള്ള പൈലറ്റുമാരെയും എയര്‍ഹോസ്റ്റസ് അടക്കമുള്ള ക്രൂ അംഗങ്ങളെയും മാറ്റി നിശ്ചയിക്കുന്ന ജോലി പുരോഗമിക്കുകയാണെന്ന് വിമാനകമ്പനികള്‍ അറിയിച്ചു. അമേരിക്കയിലേക്ക് പറക്കുന്ന വിമാനങ്ങളില്‍ നിന്ന് ഈ രാജ്യങ്ങളിലെ പൗരന്‍മാരെ ഒഴിവാക്കുകയാണെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. അമേരിക്കയിലേക്ക് ടിക്കറ്റെടുത്ത ഈ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് പണം തിരിച്ചുനല്‍കാനും, മറ്റിടങ്ങളിലേക്ക് ടിക്കറ്റ് മാറ്റി നല്‍കാനും സൗകര്യമൊരുക്കുമെന്നും എമിറേറ്റ്സ് വ്യക്തമാക്കി. വിലക്ക് പ്രഖ്യാപിച്ച രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ ഇനി മുതല്‍ യു എസ് വിസക്കായി അപേക്ഷിക്കരുതെന്ന് യു എ ഇയിലെ യു എസ് എംബസി അറിയിച്ചു. വിസക്കായി അഭിമുഖം നടത്തുന്നതിന് അപ്പോയ്മെന്റ് ലഭിച്ചവര്‍ വിലക്ക് പ്രഖ്യാപിച്ച രാജ്യങ്ങളിലെ പൗരന്‍മാരോ, അവയില്‍ ഇരട്ട പൗരത്വമുള്ളവരോ ആണെങ്കില്‍ അഭിമുഖത്തിന് എത്തേണ്ടതില്ലെന്നും എംബസിയുടെ അറിയിപ്പില്‍ പറയുന്നു.