LiveTV

Live

International

കാനഡയുടെ ടെലിവിഷന്‍ സ്ക്രീനില്‍ ആദ്യമായി ശിരോവസ്ത്രമിട്ട വാര്‍ത്ത അവതാരക

കാനഡയുടെ ടെലിവിഷന്‍ സ്ക്രീനില്‍ ആദ്യമായി ശിരോവസ്ത്രമിട്ട വാര്‍ത്ത അവതാരക
Summary
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗിനെല്ല സിറ്റി ന്യൂസ് ചാനലില്‍ വാര്‍ത്ത വായിച്ചത്.
കാനഡയുടെ ടെലിവിഷന്‍ സ്ക്രീനില്‍ ആദ്യമായി ശിരോവസ്ത്രമിട്ട വാര്‍ത്ത അവതാരക

കാനഡയിലെ ടെലിവിഷന്‍ സ്ക്രീനില്‍ ആദ്യമായി ശിരോവസ്ത്രം ധരിച്ച ഒരു വാര്‍ത്ത അവതാരക. ടൊറണ്ടോയിലെ ചാനല്‍ മാധ്യമപ്രവര്‍ത്തയായ 29 കാരി ഗിനെല്ല മസ്സയാണ് കാനഡയുടെ ചരിത്രത്തില്‍ ആദ്യമായി മഫ്‍ത ധരിച്ചുകൊണ്ട് വാര്‍ത്ത അവതരിപ്പിച്ചത്.

2015 മുതല്‍ ഗിനെല്ല ദൃശ്യമാധ്യമരംഗത്തുണ്ട്. ടൊറണ്ടോയ്ക്ക് അടുത്തുള്ള കിച്ചനെറിലെ സിടിവി ചാനലിലെ ന്യൂസ് റിപ്പോര്‍ട്ടറായാണ് അവര്‍ മാധ്യമ പ്രവര്‍ത്തനരംഗത്തെത്തുന്നത്. തുടര്‍ന്ന് ഈ വര്‍ഷം ആദ്യംതന്നെ "സിറ്റി ന്യൂസ്'' ചാനലില്‍ റിപ്പോര്‍ട്ടറായി ജോലിയില്‍ പ്രവേശിച്ചിരുന്നു ഗിനെല്ല.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗിനെല്ല സിറ്റി ന്യൂസ് ചാനലില്‍ വാര്‍ത്ത വായിച്ചത്. രാത്രി 11 മണിയുടെ വാര്‍ത്തയായിരുന്നു അവര്‍ അവതരിപ്പിച്ചത്. ആ വിവരം അപ്പോള്‍തന്നെ അവര്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു. വന്‍ പ്രതികരണമാണ് ആ ട്വീറ്റിന് ലഭിച്ചത്.

തന്റെ ചീഫ് പറഞ്ഞപ്പോഴാണ്, കാനഡയിലെ ഹിജാബ് ധരിച്ച ആദ്യ വാര്‍ത്തവായനക്കാരി താനാണെന്ന സത്യം തിരിച്ചറിഞ്ഞതെന്നും അതുകൊണ്ടാണ് ആ സന്തോഷം ട്വീറ്റിലൂടെ പങ്കുവെച്ചതെന്നും അവര്‍ പറഞ്ഞു.