LiveTV

Live

International

ആഭ്യന്തരയുദ്ധം തകര്‍ത്തെറിഞ്ഞ സിറിയ ഇനി ഉയര്‍ത്തെഴുന്നേല്‍ക്കുമോ ?

ആഭ്യന്തരയുദ്ധം തകര്‍ത്തെറിഞ്ഞ സിറിയ ഇനി ഉയര്‍ത്തെഴുന്നേല്‍ക്കുമോ ?
Summary
അ‍ഞ്ച് വര്‍ഷം നീണ്ട സിറിയന്‍ ആഭ്യന്തര യുദ്ധം‍ രാജ്യത്തിന്റെ വാണിജ്യ- വ്യവസായ മേഖലയെ ഒന്നാകെ തകര്‍ത്തു.

അ‍ഞ്ച് വര്‍ഷം നീണ്ട സിറിയന്‍ ആഭ്യന്തര യുദ്ധം‍ രാജ്യത്തിന്റെ വാണിജ്യ- വ്യവസായ മേഖലയെ ഒന്നാകെ തകര്‍ത്തു. സാമ്പത്തിക തലസ്ഥാനമായ അലപ്പോയിലെ അല്ലാരമൂണ്‍ വ്യവസായ പാര്‍ക്ക് തകര്‍ന്നത് സിറിയക്ക് കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. 2012 മുതല്‍ വിമത നിയന്ത്രണത്തിലുള്ള പ്രദേശത്തിന്റെ ഭൂരിഭാഗവും ഇന്ന് ഉപയോഗ ശൂന്യമാണ്. 2012 ഒക്ടോബറിലാണ് അലപ്പോയിലെ ഈ പാര്‍ക്ക് വിമത നിയന്ത്രണത്തിലായത്.

വിമതരുടെ പിടിയിലായതോടെ മേഖലയിലെ 600 ഫാക്ടറികളും 250 ഓളം സ്റ്റോറുകളും യുദ്ധത്തില്‍ തകര്‍ന്നു. കെട്ടിടങ്ങളും യന്ത്ര സാമഗ്രികളും ഉപയോഗശൂന്യമായി വ്യവസായ പാര്‍ക്കില്‍ സ്ഥാപിച്ച 50 ലധികം ടെക്സ്റ്റൈല്‍ യന്ത്രങ്ങളും പൂര്‍ണമായും തകര്‍ന്നു. 10 മില്യണ്‍ ഡോളറിന്റെ നാശനഷ്ടമുണ്ടായതാണ് കണക്കുകള്‍. കഴിഞ്ഞ ജൂലൈയില്‍ സിറിയന്‍ സേന പ്രദേശം തിരിച്ചുപിടിച്ചിരുന്നു. ഇതോടെ പാര്‍ക്ക് പൂര്‍വസ്ഥിതിയിലാവുമെന്ന പ്രതീക്ഷയിലാണ് വ്യവസായികള്‍. ഫാക്ടറികളിലും മറ്റും ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ പലായനം ചെയ്തു. അല്ലാരമൂണ്‍ വ്യാവസായിക പാര്‍ക്ക് പുനസ്ഥാപിക്കാന്‍ അലപ്പോ ചേംബര്‍ ഓഫ് കോമേഴ്സ് പദ്ധതിയിടുന്നുണ്ട്. എന്നാല്‍, പണമില്ലാത്തതും തുടരുന്ന യുദ്ധവും അത് യാഥാര്‍ത്ഥ്യമാവുമോയെന്ന ആശങ്കയുയര്‍ത്തുന്നു.