LiveTV

Live

International

അടുത്ത ലക്ഷ്യം റഷ്യയെന്ന് ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണി

അടുത്ത ലക്ഷ്യം റഷ്യയെന്ന് ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണി
Summary
തങ്ങളുടെ അടുത്ത ലക്ഷ്യം റഷ്യയായിരിക്കുമെന്ന് ആഹ്വാനം ചെയ്യുന്ന വീഡിയോ ഇസ്ലാമിക് സ്റ്റേറ്റ് പുറത്ത് വിട്ടു.
അടുത്ത ലക്ഷ്യം റഷ്യയെന്ന് ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണി

റഷ്യയ്ക്ക് ഇസ്ലാമിക് സ്റ്റേറ്റിന്റെ ആക്രമണ ഭീഷണി. തങ്ങളുടെ അടുത്ത ലക്ഷ്യം റഷ്യയായിരിക്കുമെന്ന് ആഹ്വാനം ചെയ്യുന്ന വീഡിയോ ഇസ്ലാമിക് സ്റ്റേറ്റ് പുറത്ത് വിട്ടു.

റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമർ പുടിന് മുന്നറിയിപ്പുമായാണ് വീഡിയോ തുടങ്ങുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് ഒരുങ്ങി കഴിഞ്ഞെന്നും അടുത്ത ലക്ഷ്യം റഷ്യൻ മണ്ണിലെ ആക്രമണമാണെന്നും വീഡിയോയിൽ പറയുന്നു.

റഷ്യയിലുള്ള ഇസ്ലാമിക് സ്റ്റേറ്റിന്റെ സെല്ലുകളോട് ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന വീഡിയോ ഇസ്ലാമിക് സ്റ്റേറ്റിന്റെ ടെലിഗ്രാം അക്കൗണ്ടിലൂടെയാണ് പുറത്ത് വിട്ടത്. വീഡിയോയോട് റഷ്യന്‍ സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.