LiveTV

Live

International

യൂറോപ്യന്‍ യൂണിയന്‍ വിടുന്നത് ബ്രിട്ടന്റെ സാമ്പത്തിക സുരക്ഷയെ ബാധിക്കും: കാമറൂണ്‍

യൂറോപ്യന്‍ യൂണിയന്‍ വിടുന്നത് ബ്രിട്ടന്റെ സാമ്പത്തിക സുരക്ഷയെ ബാധിക്കും: കാമറൂണ്‍
Summary
യൂറോപ്യന്‍ യൂണിയന്‍ വിടുന്നത് ബ്രിട്ടന്റെ സാമ്പത്തിക സുരക്ഷക്ക് തടസ്സമാവുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍

യൂറോപ്യന്‍ യൂണിയന്‍ വിടുന്നത് ബ്രിട്ടന്റെ സാമ്പത്തിക സുരക്ഷക്ക് തടസ്സമാവുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. ജൂണ്‍ മാസത്തില്‍ നടക്കുന്ന ഹിതപരിശോധനയില്‍ ഭൂരിഭാഗം പേരും യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനെ അനുകൂലിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കാമറൂണിന്റെ പ്രസ്താവന.

ഹിതപരിശോധനയുടെ ഭാഗമായി തെക്കന്‍ ഇംഗ്ലണ്ടിലെ ഈസ്റ്റിലിയില്‍ സംഘടിപ്പിച്ച കാമ്പയിനില്‍ സംസാരിക്കുകയായിരുന്നു ഡേവിഡ് കാമറൂണ്‍. സാമ്പത്തിക വകുപ്പിന്റെ ചുമതലയുള്ള ജോര്‍ജ് ഒബ്സോണും ഒപ്പമുണ്ടായിരുന്നു. രാജ്യത്തിന്റെ സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനമാണെങ്കിലും ജനങ്ങളുടെ അഭിപ്രായത്തിനനുസരിച്ച് മാത്രമേ തീരുമാനം നടപ്പിലാക്കൂ എന്ന് കാമറൂണ്‍ ആവര്‍ത്തിച്ചു. ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍‍ന്നുള്ള ചില പ്രതിസന്ധികള്‍ ബ്രിട്ടനിലും പ്രതിഫലിക്കുന്നുണ്ടെന്ന് ബ്രിട്ടീഷ് സാമ്പത്തികകാര്യ മന്ത്രി ഓര്‍മിപ്പിച്ചു.

കഴിഞ്ഞ ഫെബ്രുവരിയില്‍ ബ്രസ്സല്‍സില്‍ നടന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ ഡേവിഡ‍് കാമറൂണ്‍ ചില വ്യവസ്ഥകള്‍ മുന്നോട്ടുവെച്ചിരുന്നു. ഇതിനനുസരിച്ചുള്ള പരിഷ്കരിച്ച വ്യവസ്ഥകള്‍ അംഗീകരിച്ച് യൂണിയനില്‍ തുടരണം എന്നുള്ള നിലപാടുകള്‍ നേരത്തെ കാബിനറ്റ് അംഗീകരിക്കുകയും ചെയ്തിരുന്നു. യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നത് രാജ്യത്തിന് കൂടുതല്‍ സുരക്ഷയും അംഗീകാരവും കിട്ടുന്നതിന് സഹായിക്കുമെന്ന് പ്രധാമന്ത്രി ആവര്‍ത്തിക്കുമ്പോഴും കാബിനറ്റിലെ ചില മന്ത്രിമാരും ഭരണപക്ഷ കക്ഷികളും തീരുമാനത്തെ എതിര്‍ക്കുകയാണ്.