LiveTV

Live

International

അ​ൻ​വ​ർ ഇബ്രാഹീം ജയിൽ മോചിതനായി

അ​ൻ​വ​ർ ഇബ്രാഹീം ജയിൽ മോചിതനായി
Summary
മു​ൻ സ​ഹാ​യി​യെ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ 2015ല്‍ അ​ൻ​വ​ർ ഇബ്രാഹിമിനെ അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചത്

മ​ലേ​ഷ്യ​ൻ പ്ര​തി​പ​ക്ഷ നേ​താ​വ്​ അ​ൻ​വ​ർ ഇബ്രാഹീം ജയിൽ മോചിതനായി. പുതിയ പ്രധാനമന്ത്രി മഹാതിർ മുഹമ്മദിന്റെ ഇടപെടലാണ് അന്‍വര്‍ ഇബ്രാഹിമിന്റെ മോചനത്തിലേക്ക് നയിച്ചത്.

മു​ൻ സ​ഹാ​യി​യെ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ 2015ല്‍ അ​ൻ​വ​ർ ഇബ്രാഹിമിനെ അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. 92കാരനായ മഹാതിർ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം അധികാരമേറ്റയുടന്‍ തന്നെ അന്‍വര്‍ ഇബ്രാഹിമിന് മാപ്പ് ലഭിക്കാനുള്ള വഴികള്‍ തേടിയിരുന്നു. തുടര്‍ന്ന് മഹാതിറിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് മലേഷ്യന്‍ രാജാവ് മാപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് അന്‍വറിന്റെ മോചനം സാധ്യമായത്. അസുഖങ്ങളെത്തുടർന്ന് പ്രവേശിപ്പിക്കപ്പെട്ട ആശുപത്രിയിൽ നിന്നാണ് മോചിതനായ അൻവർ ഇബ്രാഹിം പുറത്തുവന്നത്. മലേഷ്യന്‍ ജനങ്ങളോട് നന്ദിപറയുന്നുവെന്നും തന്നെ ജയിലിലാക്കിയ നജിബ് റസാഖിനോട് പക പുലർത്തുകയില്ലെന്ന് വ്യക്തമാക്കിയ അൻവർ പക്ഷെ, നജിബ് നടത്തിയ അഴിമതികൾക്ക് ജനങ്ങളോട് മറുപടി പറയേണ്ടതായി വരുമെന്നും വിശദീകരിച്ചു.

മഹാതിര്‍ സര്‍ക്കാരിന് എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നും ഉടന്‍ തന്നെ രഷ്ട്രീയത്തിലേക്ക് വരുന്നില്ലെന്നും അദ്ധേഹം പറഞ്ഞു. പ്രതിപക്ഷ സഖ്യം തെരഞ്ഞെടുപ്പ് വിജയിച്ച് അധികാരത്തിലേറിയ ഉടനെ മുൻ പ്രധാനമന്ത്രി നജിബ് റസാക്ക് ഇന്തോനീഷ്യയിലേക്ക് കടക്കാൻ ശ്രമം നടത്തിയിരുന്നു. ഇത് ഇമിഗ്രേഷൻ മന്ത്രാലയം ഇടപെട്ട് തടയുകയായിരുന്നു.