LiveTV

Live

International

ഉത്തര കൊറിയ തങ്ങളുടെ ആണവ പരീക്ഷണ സ്ഥലം തകര്‍ക്കാനുള്ള നടപടി തുടങ്ങി

ഉത്തര കൊറിയ തങ്ങളുടെ ആണവ പരീക്ഷണ സ്ഥലം തകര്‍ക്കാനുള്ള നടപടി തുടങ്ങി
Summary
ഉത്തര കൊറിയ നടത്തിയ ആറ് ആണവ പരീക്ഷണങ്ങളില്‍ അഞ്ചും നടന്നത് ഇവിടെയായിരുന്നു

ഉത്തര കൊറിയ തങ്ങളുടെ ആണവ പരീക്ഷണ സ്ഥലം തകര്‍ക്കാനുള്ള നടപടി തുടങ്ങിയതായി റിപ്പോര്‍ട്ട്. ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചക്ക് മുന്നോടിയായാണ് പുന്‍ഗിറിയിലെ പരീക്ഷണ സ്ഥലമാണ് ഇപ്പോള്‍ തകര്‍ക്കുന്നത്.

ഉത്തര കൊറിയ നടത്തിയ ആറ് ആണവ പരീക്ഷണങ്ങളില്‍ അഞ്ചും നടന്നത് ഇവിടെയായിരുന്നു. രാജ്യത്തിന്റെ വടക്ക് കിഴക്ക് മേഖലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ആണവ പ്ലാന്റിന് സമീപത്തെ വിവിധ കെട്ടിടങ്ങള്‍ ഇതിനോടകം തകര്‍ത്തിട്ടുണ്ട്. ഇതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

ഉപയോഗ്യ ശൂന്യമായതിനെ തുടര്‍ന്നാണ് ഇത് തകര്‍ക്കുന്നതെന്ന തരത്തിലുള്ള വാര്‍ത്തയുമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴുള്ളതിനേക്കാള്‍ സജീവവും വലുതുമായ രണ്ട് പ്ലാന്റുകള്‍ കൂടി തങ്ങള്‍ക്കുണ്ടെന്ന് കിം ജോങ്ങ് ഉന് പറഞ്ഞു. ആണവപദ്ധതികളില്‍ നിന്ന് പിന്നോട്ടുപോകുന്നതിന്റെ ഭാഗമായി മുന്നോട്ടുവെച്ച കരാറിന്റെ ഭാഗമായാണ് തങ്ങളുടെ നടപടിയെന്നാണ് ഉന്‍ പറയുന്നത്. ഉത്തരകൊറിയന്‍ നടപടിയെ അമേരിക്കയും ദക്ഷിണ കൊറിയയും സ്വാഗതം ചെയ്തു.

ഇപ്പോള്‍ തകര്‍ക്കപ്പെട്ട പുന്ഗിറിയിലെ പ്രദേശം സന്ദര്ശിക്കാന് വിദേശ മാധ്യമപ്രവര്ത്തകരെ ക്ഷണിക്കുമെന്ന് ഉത്തര കൊറിയന് വിദേശകാര്യമന്ത്രി പറഞ്ഞു.