LiveTV

Live

International

റഷ്യന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പുടിനെ അഭിനന്ദിച്ച് ചൈനയും ജപ്പാനും 

റഷ്യന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പുടിനെ അഭിനന്ദിച്ച് ചൈനയും ജപ്പാനും 
Summary
ചൈന പുടിന് അഭിനന്ദന സന്ദേശമയച്ചപ്പോള്‍, റഷ്യയുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുമെന്ന് ജപ്പാന്‍ അറിയിച്ചു.

റഷ്യന്‍ പ്രസിഡന്റായി വീണ്ടും തെര‍ഞ്ഞെടുക്കപ്പെട്ട വ്ലാദിമര്‍ പുടിനെ അഭിനന്ദിച്ച് ചൈനയും ജപ്പാനും. ചൈന പുടിന് അഭിനന്ദന സന്ദേശമയച്ചപ്പോള്‍, റഷ്യയുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുമെന്ന് ജപ്പാന്‍ അറിയിച്ചു. തുടര്‍ച്ചയായി രണ്ടാം തവണയും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വ്ലാദിമര്‍ പുടിന് റഷ്യയുടെ രാഷ്ട്രീയ അജണ്ട പൂര്‍ത്തിയാക്കാനാകുമെന്ന് അഭിപ്രായപ്പെട്ട ചൈന, റഷ്യക്ക് തുടര്‍ന്നും എല്ലാവിധ പിന്തുണയും നല്‍കുമെന്നും അറിയിച്ചു. ഇത് നാലാം തവണയാണ് പുടിന്‍ റഷ്യന്‍ പ്രസിഡന്റാകുന്നത്. ആറ് വര്‍ഷമാണ് പ്രസിഡണ്ട് കാലാവധി എന്നതിനാല്‍ 2024 വരെ പുടിന് പദവിയില്‍ തുടരാം. ജോസഫ് സ്റ്റാലിന്‍ മാത്രമാണ് ഇതിന് മുന്പ്‍ ഇത്രയും നീണ്ട കാലം റഷ്യ ഭരിച്ചിട്ടുള്ളത്.