LiveTV

Live

International

പ്രസിഡന്റ് പദവി ഒഴിയില്ലെന്ന് റോബര്‍ട്ട് മുഗാബെ

പ്രസിഡന്റ് പദവി ഒഴിയില്ലെന്ന് റോബര്‍ട്ട് മുഗാബെ
Summary
മുഗാബെയുമായി ചര്‍ച്ച നടത്താന്‍ സൈന്യം നിയോഗിച്ചവരോടാണ് അധികാരം വിട്ടിറങ്ങാന്‍ താന്‍ തയ്യാറല്ലെന്ന് അറിയിച്ചത്.

സിംബാബ്‍വെയില്‍ മുഗാബെയുമായി സൈന്യം നടത്തിയ ചര്‍ച്ച സമവായത്തിലെത്തിയില്ല. പ്രസിഡന്റ് പദവി ഒഴിയില്ലെന്ന് ആവര്‍ത്തിച്ച് റോബര്‍ട്ട് മുഗാബെ. മുഗാബെയുമായി ചര്‍ച്ച നടത്താന്‍ സൈന്യം നിയോഗിച്ചവരോടാണ് അധികാരം വിട്ടിറങ്ങാന്‍ താന്‍ തയ്യാറല്ലെന്ന് അറിയിച്ചത്.

പ്രസിഡന്റ് പദവി ഒഴിയില്ലെന്ന് റോബര്‍ട്ട് മുഗാബെ

പട്ടാള അട്ടിമറിയിലൂടെ തടവിലാക്കപ്പെട്ട സിംബാബ്‍വെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ ഉടന്‍ തന്നെ രാജിവെച്ചേക്കുമെന്നും ഇടക്കാല സര്‍ക്കാരിന്റെ മേധാവിയായി മുന്‍ വൈസ് പ്രസിഡന്റ് എമേഴ്സണ്‍ അധികാരം ഏറ്റെടുക്കാന്‍ സാധ്യതയേറുന്നു എന്നുമുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് മുഗാബെയുടെ പുതിയ നീക്കം. അധികാരം വിട്ടൊഴിയാത്ത മുഗാബെയുമായി ചര്‍ച്ച നടത്താന്‍ സൈന്യം കത്തോലിക്ക പുരോഹിതന്‍ മധ്യസ്ഥനായ സംഘത്തെ അയച്ചിരുന്നു. എന്നാല്‍ താന്‍ പ്രസിഡന്റ് പദവി വിട്ടിറങ്ങില്ലെന്ന് മുഗാബെ ആവര്‍ത്തിച്ചു. എമേഴ്സണെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് പുനര്‍ നിയമിച്ച ശേഷം മുഗാബെ സ്ഥാനത്ത് നിന്നും ഒഴിയണമെന്നായിരുന്നു സൈന്യം മുന്നോട്ട് വെച്ച ഉപാധി. ഇതെല്ലാം മുഗാബെ പാടെ നിരസിച്ചു. ഭരണമില്ലായ്മയും അസ്ഥിരതയും കൂടി ദരിദ്ര രാജ്യത്തെ തകര്‍ത്തെറിയുന്ന ഘട്ടം എത്തിയപ്പോഴാണ് സൈന്യം അട്ടിമറി നടത്തിയതും മുഗാബെയെയും ഭാര്യയേയും തടവിലാക്കിയതും. പഴയ ഒളിപ്പോരാളി നേതാവായിരുന്ന മുഗാബെയുടെ നേതൃത്വത്തില്‍ 1980ലാണ് സിംബാബ്‍വെ സ്വാതന്ത്ര്യം നേടിയത്. അന്ന് മുതല്‍ 37വര്‍ഷത്തോളം അധികാര കൈമാറ്റമില്ലാതെ മുഗാബെ തന്നെ തുടര്‍ന്നിരുന്നു. എന്തായാലും മധ്യസ്ഥ ചര്‍ച്ച പരാജയപ്പെട്ടതോടെ സിംബാബ്‍വെയിലെ ഭരണ പ്രതിസന്ധി തുടരുകയാണ്.