LiveTV

Live

International

സംസ്കാരശൂന്യമായ രാഷ്ട്രമാണ് അമേരിക്കയെന്ന് ഉറുദുഗാന്‍

സംസ്കാരശൂന്യമായ രാഷ്ട്രമാണ് അമേരിക്കയെന്ന് ഉറുദുഗാന്‍
Summary
ഉറുദുഗാന്‍റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ അമേരിക്ക അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് ഉറുദുഗാന്‍റെ പ്രതികരണം.

അമേരിക്ക-തുര്‍ക്കി ബന്ധം കൂടുതല്‍ വഷളാകുന്നു. സംസ്കാര ശൂന്യമായ രാഷ്ട്രമാണ് അമേരിക്കയെന്നു തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉറുദുഗാന്‍ ആരോപിച്ചു. ഉറുദുഗാന്‍റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ അമേരിക്ക അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് ഉറുദുഗാന്‍റെ പ്രതികരണം.

സംസ്കാരശൂന്യമായ രാഷ്ട്രമാണ് അമേരിക്കയെന്ന് ഉറുദുഗാന്‍

ഇസ്താംബൂളില്‍ ഒരു പൊതു പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉറുദുഗാന്‍ അമേരിക്കക്കെതിരെ ആഞ്ഞടിച്ചത്. അമേരിക്ക ജനാധിപത്യത്തിന്‍റെ വിളനിലമാണെന്നാണ് അവര്‍ പറയുന്നത്, എന്നാല്‍ അതൊരിക്കലും ശരിയല്ല, സംസ്കാരമുള്ളൊരു രാഷ്ട്രം പോലുമല്ല അത്. - അദ്ദേഹം പറഞ്ഞു.

ഉറുദുഗാന്‍റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ അമേരിക്ക കഴിഞ്ഞ ദിവസം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഉറുദുഗാന്‍റെ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ പ്രതിഷേധക്കാര്‍ക്കെതിരെ അമിത ബലപ്രയോഗം നടത്തി എന്നാരോപിച്ചായിരുന്നു അറസ്റ്റ് വാറണ്ട്. അമേരിക്കയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് ഉറുദുഗാനെതിരെ പ്രതിഷേധക്കാര്‍ രംഗത്തെത്തിയത്. ഇവര്‍ക്കെതിരായ സുരക്ഷാ ഉദ്യോഗസ്ഥരുടെ ബലപ്രയോഗത്തെ ബ്രൂട്ടല്‍ അറ്റാക്ക് എന്ന് വിശേഷിപ്പിച്ച അമേരിക്ക സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. അമേരിക്കയില്‍ പ്രവാസ ജീവിതം നയിക്കുന്ന ഫതഹുല്ല ഗുലനെ വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട് ആരംഭിച്ച നയതന്ത്ര സംഘര്‍ഷങ്ങള്‍ പുതിയ സംഭവവികാസങ്ങളോടെ കൂടുതല്‍ വഷളാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍.