LiveTV

Live

International

നെരൂദയുടെ മരണകാരണം അര്‍ബുദമല്ല; വിഷം ?

നെരൂദയുടെ മരണകാരണം അര്‍ബുദമല്ല; വിഷം ?
Summary
ശരീരത്തില്‍ വിഷം കലര്‍ന്നതാകാം മരണ കാരണമെന്നാണ് പുതിയ ഫോറന്‍സിക് പരിശോധനകളില്‍ നിന്ന് ലഭിക്കുന്ന സൂചന.

പ്രശസ്ത ചിലിയന്‍ കവി പാബ്ലോ നെരൂദ പ്രോസ്റ്റേറ്റ് കാന്‍സര്‍ കാരണമല്ല മരിച്ചതെന്ന് ഫോറന്‍സിക് വിദഗ്ധര്‍. എന്നാല്‍ മരണകാരണമെന്താണെന്നത് സംബന്ധിച്ച വ്യക്തമായ വിവരം ഇപ്പോഴും ലഭ്യമല്ല. ശരീരത്തില്‍ വിഷം കലര്‍ന്നതാകാം മരണ കാരണമെന്നാണ് പുതിയ ഫോറന്‍സിക് പരിശോധനകളില്‍ നിന്ന് ലഭിക്കുന്ന സൂചന.

നെരൂദയുടെ മരണകാരണം അര്‍ബുദമല്ല; വിഷം ?

നൊബേല്‍ സമ്മാന ജേതാവും പ്രശസ്ത ചിലിയന്‍ കവിയുമായ പാബ്ലോ നെരൂദ 1973 സെപ്തംബര്‍ 23 നാണ് സാന്‍റിയാഗോയിലെ ആശുപത്രിയില്‍ വെച്ച് മരിക്കുന്നത്. പ്രൊസ്റ്റേറ്റ് കാന്‍സറാണ് മരണകാരണം എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ നെരൂദയുടെ ശരീരാവശിഷ്ടങ്ങളില്‍ ഫോറന്‍സിക് വിദഗ്ധര്‍ നടത്തിയ പുതിയ പരിശോധനയിലാണ് മരണകാരണം കാന്‍സര്‍ അല്ലായിരുന്നുവെന്ന് വ്യക്തമായിരിക്കുന്നത്. നെരൂദക്ക് പ്രോസ്റ്റേറ്റ് കാന്‍സര്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ മരണത്തിന് കാരണമാകും വിധം ഗുരുതരമല്ലായിരുന്നുവെന്നും ഫോറന്‍സിക് വിദഗ്ധന്‍ ഡോ. അറോലിയോ ലൂണ പറഞ്ഞു. ശരീരാവശിഷ്ടങ്ങളില്‍ നിന്ന് കണ്ടെത്തിയ വിഷം ഫോറന്‍സിക് വിദഗ്ധര്‍ വീണ്ടും പരിശോധിക്കും. പരിശോധനകള്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാകും. നെരൂദയുടേത് സ്വാഭാവിക മരണമല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച് മുന്‍ ഡ്രൈവര്‍ മാനുവല്‍ അരായ നേരത്തെ രംഗത്തെത്തിയിരുന്നു. 2013ല്‍ ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അറായോയുടെ വെളിപ്പെടുത്തല്‍. ആരോ ഉറക്കത്തില്‍ കുത്തിവെച്ചെന്ന് നെരൂദ തന്നോട് പറഞ്ഞിരുന്നെന്നും ഇതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിയതെന്നും അറായോ ആരോപിച്ചിരുന്നു. ജനറല്‍ അഗസ്റ്റോ പിനോഷെറ്റിന്‍റെ നേതൃത്വത്തില്‍ ചിലിയില്‍ നടന്ന പട്ടാള അട്ടിമറിക്ക് 12 ദിവസത്തിന് ശേഷമാണ് നെരൂദ മരിക്കുന്നത്.