LiveTV

Live

International

അമ്മയ്ക്ക് വിചാരണ, വിശന്നു കരഞ്ഞ തടവുകാരിയുടെ കുഞ്ഞിന് പാലൂട്ടി ഒരു പൊലീസുദ്യോഗസ്ഥ

അമ്മയ്ക്ക് വിചാരണ, വിശന്നു കരഞ്ഞ തടവുകാരിയുടെ കുഞ്ഞിന് പാലൂട്ടി ഒരു പൊലീസുദ്യോഗസ്ഥ
Summary
ബെയ്ജിങ്ങിലെ ഹാവോ ലീന എന്ന പൊലീസുകാരിയാണ് തടവുകാരിയുടെ കുഞ്ഞിന് പാലൂട്ടിയത്

മാതൃസ്നേഹത്തിന്റെ ഏറ്റവും മനോഹരമായ കാഴചയ്ക്കായിരുന്നു ചൈനയിലെ ഷാന്‍ഷി ജിന്‍ഷോങ് ഇന്റര്‍മീഡിയേറ്റ് പീപ്പിള്‍ കോര്‍ട്ട് ഈയിടെ സാക്ഷ്യം വഹിച്ചത്. വിശന്നു കരയുന്ന കുഞ്ഞ് ആരുടെതുമാകട്ടെ അതിന് പാലൂട്ടാനുള്ള മനസാണ് ഈ അമ്മ കാണിച്ചത്. അതും ഒരു പൊലീസ് ഉദ്യോഗസ്ഥ. ബെയ്ജിങ്ങിലെ ഹാവോ ലീന എന്ന പൊലീസുകാരിയാണ് തടവുകാരിയുടെ കുഞ്ഞിന് പാലൂട്ടിയത്.

അമ്മയ്ക്ക് വിചാരണ, വിശന്നു കരഞ്ഞ തടവുകാരിയുടെ കുഞ്ഞിന് പാലൂട്ടി ഒരു പൊലീസുദ്യോഗസ്ഥ

സെപ്തംബര്‍ 23നാണ് സംഭവം. ഡെയ്‍ലി മെയിലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തടവുകാരിയായ അമ്മയുടെ വിചാരണ കോടതിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കെ കുഞ്ഞിന് വിശന്നു കരയാന്‍ തുടങ്ങി. കരച്ചില്‍ കണ്ട് നിസ്സഹായായി നോക്കി നില്‍ക്കാനെ ആ അമ്മയ്ക്ക് സാധിച്ചുള്ളൂ. ഈ സമയത്താണ് ഇതുകണ്ടുകൊണ്ടു നിന്ന ഹാവോ കുഞ്ഞിനെ പരിചരിക്കാന്‍ തയ്യാറാവുന്നത്. പിന്നീട് അമ്മയുടെ അനുവാദം വാങ്ങി അവര്‍ താനാദ്യമായി കാണുന്ന കുഞ്ഞിന് മുലയൂട്ടുകയായിരുന്നു. ഞാനുമൊരു അമ്മയാണ്. കുഞ്ഞ് കരയുമ്പോള്‍ ഒരമ്മയുടെ മനസ് എങ്ങിനെയായിരിക്കുമെന്ന് തനിക്കറിയാമെന്ന് ഹാവോ പറഞ്ഞു.

അമ്മയ്ക്ക് വിചാരണ, വിശന്നു കരഞ്ഞ തടവുകാരിയുടെ കുഞ്ഞിന് പാലൂട്ടി ഒരു പൊലീസുദ്യോഗസ്ഥ

ഹാവോ കുഞ്ഞിന് മുലയൂട്ടുന്ന ഹൃദയസ്പര്‍ശിയായ ചിത്രം സഹപ്രവര്‍ത്തകര്‍ പകര്‍ത്തുകയും കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. സോഷ്യല്‍മീഡിയയില്‍ വൈറലാണീ ചിത്രങ്ങള്‍. ഈ ഒരൊറ്റ ചിത്രത്തോടെ ഇന്റര്‍നെറ്റ് ലോകത്തിന്റെ മനസ് കവര്‍ന്നിരിക്കുകയാണ് ഹാവോ ലിന.